നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കഴുത്തില്‍ കയര്‍ കുരുങ്ങി 13 കാരന്‍ മരിച്ച സംഭവത്തിൽ ദുരൂഹത; അന്വേഷണത്തിന് പ്രത്യേക സംഘം

  കഴുത്തില്‍ കയര്‍ കുരുങ്ങി 13 കാരന്‍ മരിച്ച സംഭവത്തിൽ ദുരൂഹത; അന്വേഷണത്തിന് പ്രത്യേക സംഘം

  കളിക്കുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കുരുങ്ങിയെന്നാണ് ആദ്യം കരുതിയത്.

  Representative Image.

  Representative Image.

  • Share this:
   നെടുങ്കണ്ടം: കഴുത്തില്‍ കയര്‍ കുരിങ്ങി 13കാരന്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘം. വാഴവര പരപ്പനങ്ങാടി മടത്തുംമുറിയില്‍ ബിജു ഫിലിപ്-സൗമ്യ ദമ്പതികളുടെ മകന്‍ ജെറോള്‍ഡാണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കുരുങ്ങിയെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പൊലീസ് പരിശോധനയില്‍ തൂങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം.

   കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടക്കുകയാണെന്ന് സിഐ ബിഎസ് ബിനു അറിയിച്ചു. കാലില്‍ കയര്‍ കെട്ടിയ സാഹചര്യമാണ് പൊലീസ് പരിശോധിക്കുന്നത്. ഇവിടെ നിന്ന് ദുപ്പട്ടയും പൊലീസിന് ലഭിച്ചു. കയറില്‍ സ്വയം കുരുക്കിട്ട് സ്വയം തൂങ്ങിയതാവണമെന്നാണ് സംഭവസ്ഥലം പരിശോധിച്ച പൊലീസിന്റെ കണ്ടെത്തല്‍.

   Also Read-കളിയ്ക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി പതിമൂന്നുകാരന് ദാരുണാന്ത്യം

   വെള്ളിയാഴ്ച മൂന്നുമണിക്ക് ശേഷം വീടിന്റെ ടെറസിലാണ് സംഭവം നടന്നത്. ജെറാള്‍ഡിന്റെ കൂടെയുണ്ടായിരുന്ന കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്നു. കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞിട്ടും ജെറാള്‍ഡിനെ കാണാതായതോടെയാണ് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കയറില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

   നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജെറോള്‍ഡ് ഉപയോഗിച്ചിരുന്ന ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തി. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷം ജെറോള്‍ഡിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
   Published by:Jayesh Krishnan
   First published:
   )}