കോട്ടയം മെഡിക്കൽ കോളജിലെ 'പ്രേതം'; പ്രേരിപ്പിക്കുന്നവരുടെ ലക്ഷ്യം സാമൂഹ്യ വിരുദ്ധനടപടിയെന്ന് സൂചന

കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളജി ഒ.പിയിൽ നിന്ന് അർദ്ധരാത്രികളിൽ ഒരു സ്ത്രീയുടെ നിലവിളി ശബ്ദം കേൾക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. രാത്രി പന്ത്രണ്ടിനും പന്ത്രണ്ടരയ്ക്കും ഇടയിലാണ് പലരും ഈ ശബ്ദം കേട്ടതെന്നാണ് പറയുന്നത്

News18 Malayalam | news18-malayalam
Updated: July 19, 2020, 12:55 PM IST
കോട്ടയം  മെഡിക്കൽ കോളജിലെ 'പ്രേതം'; പ്രേരിപ്പിക്കുന്നവരുടെ ലക്ഷ്യം സാമൂഹ്യ വിരുദ്ധനടപടിയെന്ന് സൂചന
പ്രതീകാത്മക ചിത്രം
  • Share this:
കോട്ടയം: മെഡിക്കൽ കോളജിൽ നിന്ന് അർദ്ധരാത്രി ഉയർന്ന സ്ത്രീയുടെ നിലവിളിക്ക് പിന്നിലെ ദുരൂഹത നീക്കി അന്വേഷണ സംഘം. രാത്രികാലങ്ങളിൽ ഈ മേഖല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അനാശാസ്യ സംഘങ്ങളാണ് ഭീതി പരത്താൻ ശ്രമിക്കുന്നതെന്നാണ് സൂചന.

കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളജി ഒ.പിയിൽ നിന്ന് അർദ്ധരാത്രികളിൽ ഒരു സ്ത്രീയുടെ നിലവിളി ശബ്ദം കേൾക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. രാത്രി പന്ത്രണ്ടിനും പന്ത്രണ്ടരയ്ക്കും ഇടയിലാണ് പലരും ഈ ശബ്ദം കേട്ടതെന്നാണ് പറയുന്നത്. എന്നാൽ ആരും ശബ്ദം കേട്ട സ്ഥലത്തേക്ക് പോകാൻ ധൈര്യം കാണിച്ചില്ല.. ഒന്നിലധികം പേർ ഒരുമിച്ച് ശബ്ദം കേട്ടതായി സാക്ഷ്യപ്പെടുത്തിയിരുന്നു.പരാതികൾ നിരവധി ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം നടത്താന്‍ ആശുപത്രി അധികൃതർ തീരുമാനിച്ചത്.

TRENDING:Gold Smuggling | ആദ്യം ഡമ്മി പരീക്ഷണം; സ്വപ്നയും കൂട്ടരും 23 തവണയായി കടത്തിയത് 230 കിലോ സ്വർണമെന്ന് കസ്റ്റംസ്[NEWS]'രാവണന്റെ വൈമാനിക നേട്ടങ്ങൾ എന്തൊക്കെ?'; നഷ്ടമായ പാരമ്പര്യത്തേക്കുറിച്ച് ഗവേഷണവുമായി ശ്രീലങ്ക[NEWS]'സാമൂഹ്യ സേവനത്തിൽ വിശ്വസിക്കുന്നു'; വീരപ്പന്‍റെ മകളും യുവമോർച്ച തമിഴ്നാട് വൈസ്പ്രസിഡന്‍റുമായ വിദ്യാറാണി[NEWS]
ഗൈനക്കോളജി ഒ.പി വിഭാഗത്തിന് അടുത്തായി കാടുപിടിച്ചു കിടക്കുന്ന സ്ഥലം ലഹരി മാഫിയയുടെയും അനാശാസ്യ സംഘങ്ങളുടെയും കേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്. ഇവിടെ ആളുകളെ അടുപ്പിക്കാതിരിക്കാനാണ് പ്രേതനാടകം കളിക്കുന്നതെന്നാണ് വിവരം. ഇവർ തന്നെയാണ് മെഡിക്കൽ കോളജുമായി ബന്ധപ്പെടുത്തി ഭീതിപ്പെടുത്തുന്ന വ്യാജപ്രേത കഥകളും പ്രചരിപ്പിക്കുന്നതെന്നാണ് സൂചന.

പൊലീസിന്‍റെ സഹായത്തോടെ മെഡിക്കൽ കോളജ് അധികൃതർ നടത്തിയ അന്വേഷണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനു ശേഷവും പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല.. ആ സാഹചര്യത്തിൽ കൂടിയാണ് സാമൂഹിക വിരുദ്ധരുടെ ഇടപെടൽ സംഭവത്തിന് പിന്നിലുണ്ടോയെന്ന സംശയം ഉയർന്നിരിക്കുന്നത്.
Published by: Asha Sulfiker
First published: July 19, 2020, 12:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading