നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • NCP | ബോർഡ് - കോർപറേഷൻ ചെയർമാൻ സ്ഥാനത്തെ ചൊല്ലി തർക്കം; എൻ.എ. മുഹമ്മദ്ക്കുട്ടി ട്രഷറർ സ്ഥാനം രാജിവെച്ചു

  NCP | ബോർഡ് - കോർപറേഷൻ ചെയർമാൻ സ്ഥാനത്തെ ചൊല്ലി തർക്കം; എൻ.എ. മുഹമ്മദ്ക്കുട്ടി ട്രഷറർ സ്ഥാനം രാജിവെച്ചു

  അച്ചടക്ക ലംഘനം പാർട്ടി പരിശോധിക്കുമെന്ന് പി.സി. ചാക്കോ ന്യൂസ് 18 നോട്

  പി.സി. ചാക്കോ

  പി.സി. ചാക്കോ

  • Share this:
  ബോർഡ് - കോർപറേഷൻ ചെയർമാൻ സ്ഥാനത്തെ ചൊല്ലി എൻ.സി.പിയിൽ കലഹം രൂക്ഷം (rift in NCP). പി.സി. ചാക്കോ (P.C. Chacko) പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്നാരോപിച്ച്  ദേശീയ സെക്രട്ടറി എൻ.എ. മുഹമ്മദ് കുട്ടി (N A Muhammed Kutty)  സംസ്ഥാന ട്രഷറർ (state secretary) സ്ഥാനം രാജിവെച്ചു. സംസ്ഥാന മീഡിയ സെൽ ചെയർമാൻ സ്ഥാനവും രാജിവെച്ചതായി പാർട്ടി സംസ്ഥാന പ്രസിഡൻ്റിന് അയച്ച കത്തിൽ മുഹമ്മദ് കുട്ടി വ്യക്തമാക്കി.

  അമിതമായ ആഗ്രഹമാണ് മുഹമ്മദ് കുട്ടിയുടെ രാജിക്ക് കാരണമെന്നും, അച്ചടക്ക ലംഘനം പാർട്ടി പരിശോധിക്കുമെന്നും പി.സി. ചാക്കോ ന്യൂസ് 18 നോട് പറഞ്ഞു. പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം താൻ ഏറ്റെടുത്ത ശേഷം എല്ലാവരെയും ഒരു പോലെയാണ് കാണുന്നത്. ഇത്തവണ പാർട്ടിക്ക് രണ്ട് ബോർഡ് - കോപറേഷൻ സ്ഥാനങ്ങളാണ് ലഭിച്ചത്. അതിൽ ഒരെണ്ണം ലതികാ സുഭാഷിനും, രാജൻ മാസ്റ്റർക്കുമാണ് നൽകിയത്.

  മുഹമ്മദ് കുട്ടി വലിയ സ്ഥാനമോഹിയാണ്. അദ്ദേഹം കോർപറേഷൻ ചെയർമാൻ സ്ഥാനം അമിതമായി ആഗ്രഹിച്ചിരുന്നു. അത് നൽകാൻ കഴിയുന്നതിലെ ബുദ്ധിമുട്ട് മുഹമ്മദിനെ ബോധ്യപ്പെടുത്തി. എന്നാൽ അദ്ദേഹം അത് ഉൾക്കൊള്ളുവാൻ തയ്യാറായില്ല. അതാണ് രാജിക്ക് കാരണമെന്നും പി.സി. ചാക്കോ പറഞ്ഞു.

  പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. ഒരു ജനാധിപത്യ പാർട്ടിയാകുമ്പോൾ അഭിപ്രായ വിത്യാസങ്ങൾ സ്വഭാവികമാണ്. അത്തരം പ്രശ്നങ്ങൾ പരിഹരിക്കുവാൻ തുറന്ന ചർച്ചയാണ് വേണ്ടത്. പക്ഷേ മുഹമ്മദ് കുട്ടി നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനമാണ്. അത് പാർട്ടി ഗൗരവമായി പരിശോധിക്കും.

  പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് വ്യക്തിപരമായി സ്ഥാനമാനങ്ങൾ കിട്ടാത്തവരാണ്. അതിന് കോൺഗ്രസിൻ്റെ സഹായവും ലഭിക്കുന്നുണ്ട്. എൻ.സി.പി. ശക്തിപ്പെട്ടാൽ കോൺഗ്രസ് പാർട്ടിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. അതിനാൽ എൻ.സി.പിയെ തകർക്കുക എന്നതാണ് കോൺഗ്രസിൻ്റെ ലക്ഷ്യം. പക്ഷേ കോൺഗ്രസിൽ നിന്നും കൂടുതൽ പേർ എൻ.സി.പിയിൽ എത്തുമെന്നും പി.സി. ചാക്കോ വ്യക്തമാക്കി.

  മാണി സി. കാപ്പൻ എൻ.സി.പിയിലേക്ക് വരാൻ താൽപ്പര്യം പ്രകടിപ്പിച്ചാൽ പാർട്ടി വിഷയം ചർച്ച ചെയ്യും. കാപ്പൻ തൻ്റെ വലിയ സുഹൃത്താണ്. പക്ഷേ കാപ്പന് എം.എൽ.എ. ആവുക എന്നതിനപ്പുറം വലിയ മോഹങ്ങളില്ല. ബിസ്സിനസുകാരനായ കാപ്പൻ അത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് രാഷ്ട്രീയത്തിൽ എത്തിയത്. യു.ഡി.എഫിൻ്റെ ഭാഗമായി തിരഞ്ഞെടുപ്പിൽ മത്സരിച്ച കാപ്പന് ഇനി അവിടെ നിന്നും എം.എൽ.എ. സ്ഥാനം രാജിവെച്ച്  എൽ.ഡി.എഫിൽ എത്തുവാൻ കഴിയുമെന്ന പ്രതീക്ഷയില്ലെന്നും പി.സി. ചാക്കോ പറഞ്ഞു.

  പഴയ നേതാക്കളെ തഴഞ്ഞ് എൻ.സി.പി. സംസ്ഥാന പ്രസിഡൻ്റ് പി.സി. ചാക്കോ പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്നാണ് എൻ.സി.പിയിലെ ഒരു വിഭാഗത്തിൻ്റെ വാദം. കോൺഗ്രസിൽ നിന്നും വന്നവർക്കായി സ്ഥാനമാനങ്ങൾ വീതംവെച്ചു നൽകുന്നുവെന്നാണ് പ്രധാന പരാതി. പി.സി. ചാക്കോയക്ക് എതിരെ പാർട്ടിയിൽ പഴയ എൻ.സി.പിക്കാരുടെ നേതൃത്വത്തിൽ പുതിയ ഗ്രൂപ്പും രൂപം കൊണ്ടിട്ടുണ്ട്.
  Published by:user_57
  First published:
  )}