• HOME
  • »
  • NEWS
  • »
  • kerala
  • »
  • Nadapuram Masjid | മൂന്ന് പതിറ്റാണ്ടിന് ശേഷം നാദാപുരം പള്ളി സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് അനുമതി; ഒഴുകിയെത്തിയത് ആയിരങ്ങള്‍

Nadapuram Masjid | മൂന്ന് പതിറ്റാണ്ടിന് ശേഷം നാദാപുരം പള്ളി സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് അനുമതി; ഒഴുകിയെത്തിയത് ആയിരങ്ങള്‍

30 വര്‍ഷങ്ങള്‍ക്കു മുമ്പാണ് നാദാപുരം ജുമാഅത്ത് പള്ളി സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് അവസരം ലഭിച്ചിരുന്നത്.

  • Share this:
    കോഴിക്കോട്: മൂന്ന് പതിറ്റാണ്ടിന് ശേഷം നാദാപുരം വലിയ പള്ളി(Nadapuram Masjid) സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് അനുമതി. രണ്ട് ദിവസത്തെ അനുമതിയാണ് നല്‍കിയത്. 30 വര്‍ഷങ്ങള്‍ക്കു മുമ്പാണ് നാദാപുരം ജുമാഅത്ത് പള്ളി സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് അവസരം ലഭിച്ചിരുന്നത്. വീണ്ടും സന്ദര്‍ശനത്തിന് അനുമതി ലഭിച്ചതോടെ നൂറു വര്‍ഷം പഴക്കമുള്ള പള്ളി കാണാനായി വിവിധ സ്ഥലങ്ങളില്‍ നിന്ന് സ്ത്രീകള്‍ ഒഴുകിയെത്തി.

    തിരക്ക് വര്‍ധിച്ചതോടെ നാദാപുരം ടൗണില്‍ വലിയ ഗതാഗതകുരുക്കുണ്ടായി. സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കാന്‍ വനിത വളന്റിയര്‍മാരും രംഗത്തെത്തി.സ്ത്രീകള്‍ക്ക് സന്ദര്‍ശന അനുമതി നല്‍കണമെന്ന് ആവശ്യം ഉണ്ടായതോടെയാണ് 30 വര്‍ഷത്തിന് ശേഷം വീണ്ടും സ്ത്രീകള്‍ക്ക് അനുമതി നല്‍കിയത് എന്ന് പള്ള കമ്മിറ്റി പ്രസിഡന്റ് കെ കുഞ്ഞബ്ദുള്ള പറഞ്ഞു.


    ഏകദേശം 15,000 സ്ത്രീകള്‍ ചൊവ്വാഴ്ച പള്ളി സന്ദര്‍ശിക്കാനെത്തി. വാസ്തുശില്പ കലയുടെ സവിശേഷതകളാല്‍ ശ്രദ്ധേയമായ ഈ പള്ളി കണ്ണൂരിലെ മട്ടന്നൂര്‍ സ്വദേശിയായ മൗലാനാ യഅ്ക്കൂബ് മുസ്ലിയാരുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചത്.

    സുന്നി പണ്ഡിതരുടെ നേതൃത്വത്തില്‍ ഇവിടെ പ്രത്യേക പ്രാര്‍ഥന നടന്നു. സുന്നി മസ്ജിദ് ആയതിനാല്‍ ഇവിടെ സ്ത്രീകള്‍ക്ക് വെള്ളിയാഴ്ചകളില്‍ പ്രാര്‍ഥന അനുവദിക്കില്ല. സ്ത്രീകള്‍ക്കുള്ള രണ്ടു ദിവസത്തെ സന്ദര്‍ശനനുമതി ബുധനാഴ്ച അവസാനിച്ചിരുന്നു.

    Also Read-ലോകത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രത്തിനായി മുസ്ലീം കുടുംബം 2.5 കോടിയുടെ ഭൂമി സംഭാവന ചെയ്തു

    കേരളത്തിലെയും പേര്‍ഷ്യയിലെയും വാസ്തു വിദ്യയുടെ സമന്വയിപ്പിച്ച ഒരു രീതിയാണ് നാദാപുരം പള്ളിയുടേത്. പള്ളിയുടെ ഉള്ളില്‍ ഒരു മീറ്ററിലധികം ചുറ്റളവും നാലു മീറ്ററിലധികം ഉയരവുമുള്ള ഗ്രാനൈറ്റ് തൂണുകളുണ്ട്. വ്യത്യസ്ത വലുപ്പത്തിലുള്ള ഇത്തരം 23 ഗ്രാനൈറ്റ് തൂണുകളാണ് പള്ളിക്ക് ബലമേകുന്നത്. മൂന്നു നിലകളുള്ള പള്ളിയുടെ മുന്നാമത്തെ നില പൂര്‍ണമായും മരത്തിലാണ് നിര്‍മിച്ചിട്ടുള്ളത്.
    Published by:Jayesh Krishnan
    First published: