• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പൊട്ടിച്ച് പൊട്ടിച്ച് പുതിയ പാലം താഴെ പോകാതിരുന്നാൽ മതിയാരുന്നു' പൊട്ടാത്ത നാഗമ്പടം പാലം പൊട്ടിച്ചിരിക്കുന്നു

'പൊട്ടിച്ച് പൊട്ടിച്ച് പുതിയ പാലം താഴെ പോകാതിരുന്നാൽ മതിയാരുന്നു' പൊട്ടാത്ത നാഗമ്പടം പാലം പൊട്ടിച്ചിരിക്കുന്നു

Nagambadam bridge comes down | ട്രോൾ ലോകത്തെ പുത്തൻ താരോദയം ആയി മാറി നാഗമ്പടം പാലം

  • Last Updated :
  • Share this:
    പൊട്ടാനായുള്ള കഠിനാധ്വാനം വെറുതെയായി. നാഗമ്പടം പാലം പൊട്ടിയില്ല. പൊട്ടാത്ത പാലത്തെ രാവിലെ മുതൽ ട്രോൾ ലോകം ആഘോഷിക്കുകയായിരുന്നു. രാവിലെ മുതൽ ട്രെയിൻ ഗതാഗതം വരെ നിർത്തിവച്ചുള്ള കാത്തുകിടപ്പാണ് ഫലം കാണാതെ അവസാനിപ്പിച്ചത്. ന്നാൽ കാത്തിരുന്ന് കാത്തിരുന്ന് വേരിറങ്ങിയ ട്രോളന്മാർ കഠിനാധ്വാനം ചെയ്തു. മിഥുനത്തിലെ തേങ്ങാ ഉടക്കൽ സന്ദർഭവുമായി കൂട്ടിക്കെട്ടിയപ്പോൾ ട്രോൾ ലോകത്തെ പുത്തൻ താരോദയം ആയി മാറി നാഗമ്പടം പാലം.







    നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പ്പാലം രാവിലെ പത്തുമണിമുതൽ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനായിരുന്നു പ്ലാൻ. പാലം പൊളിക്കുന്നതിന് ഭാഗമായി ഒമ്പത് മണിക്കൂര്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതവും, എംസി റോഡിലെ വാഹന ഗതാഗതവും നിയന്ത്രിച്ചിരുന്നു. പാലം നില്‍ക്കുന്ന ഭാഗത്തെ റെയില്‍വേ വൈദ്യുതിലൈന്‍ അഴിക്കുന്നതിന് മാത്രം വേണ്ടത് ഒന്നരമണിക്കൂര്‍. തുടര്‍ന്ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കൽ. പക്ഷെ രണ്ട് സ്ഫോടനവും പൊളിഞ്ഞതോടെ ഈ രീതിയിൽ പാളം പൊളിക്കാനുള്ള നീക്കം ഉപേക്ഷിച്ചു.

     

    First published: