• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബോംബിന് മുന്നിലും പിടിച്ചുനിന്നു, കട്ടറിന് മുന്നില്‍ കീഴടങ്ങി; ഓര്‍മ്മയായി നാഗമ്പടം പാലം

ബോംബിന് മുന്നിലും പിടിച്ചുനിന്നു, കട്ടറിന് മുന്നില്‍ കീഴടങ്ങി; ഓര്‍മ്മയായി നാഗമ്പടം പാലം

ക്രെയിനും കട്ടറും ഉപയോഗിച്ച് പത്തു മണിക്കൂര്‍ നടത്തിയ പരിശ്രമത്തിനൊടുവിലാണ് പാലം മുറിച്ചുമാറ്റിയത്. ശനിയാഴ്ച രാവിലെ ആരംഭിച്ച ശ്രമം രാത്രി ഏഴരയോടെയാണ് അവസാനിച്ചത്.

നാഗമ്പടം പാലം

നാഗമ്പടം പാലം

  • Last Updated :
  • Share this:
    കോട്ടയം: ബോംബിനു മുന്നിലും പിടിച്ചുനിന്ന നാഗമ്പടം റെയില്‍വെ മേല്‍പ്പാലം ഒടുവില്‍ മുറിച്ചു നീക്കി. ക്രെയിനും കട്ടറും ഉപയോഗിച്ച് പത്തു മണിക്കൂര്‍ നടത്തിയ പരിശ്രമത്തിനൊടുവിലാണ് പാലം മുറിച്ചുമാറ്റിയത്. ശനിയാഴ്ച രാവിലെ ആരംഭിച്ച ശ്രമം രാത്രി ഏഴരയോടെയാണ് അവസാനിച്ചത്.

    പാലം മുറിച്ചുമാറ്റാനായി രണ്ടു ക്രെയിനുകളാണ് എത്തിച്ചത്. ആര്‍ച്ച് ബീമുകല്‍ പൊളിച്ചുമാറ്റിയ ശേഷമാണ് പാലം മുറിച്ചു മാറ്റിയത്. പാലത്തിന്റെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ആര്‍ച്ച് ബീമുകള്‍ ആദ്യം നീക്കം ചെയ്തത്. കട്ടര്‍ ഉപയോഗിച്ച് അറുത്തുമാറ്റിയ ആര്‍ച്ച് ക്രെയിനുകളില്‍ ബന്ധിച്ച വടം ഉപയോഗിച്ച് ഉയര്‍ത്തിനിര്‍ത്തി. രാവിലെ 9.30ന് ആദ്യ ആര്‍ച്ച് അഴിച്ചുമാറ്റി. ഉച്ചയോടെ രണ്ടാമത്തേതും. തുടര്‍ന്ന് പാലത്തിലെ ഗര്‍ഡറുകളും കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റി.

    സ്‌ഫോടനത്തിലൂടെ പാലം പൊളിക്കാനുള്ള ശ്രമം നേരത്തെ പരാജയപ്പെട്ടിരുന്നു. രണ്ടു ദിവസം നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാലം പൊളിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇതിനു പിന്നാലെയാണ് അറുത്തു മാറ്റാന്‍ തീരുമാനിച്ചത്.

    പാലം മുറിച്ചുനീക്കുന്നതിന്റെ ഭാഗമായി കോട്ടയം റൂട്ടില്‍ ട്രെയന്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നിര്‍ത്തിയ സര്‍വീസുകള്‍ ശനിയാഴ്ച അര്‍ധരാത്രിയോടെ പുനസ്ഥാപിക്കുമെന്നാണ് വിവരം.

    Also Read 'പൊട്ടിച്ച് പൊട്ടിച്ച് പുതിയ പാലം താഴെ പോകാതിരുന്നാൽ മതിയാരുന്നു' പൊട്ടാത്ത നാഗമ്പടം പാലം പൊട്ടിച്ചിരിക്കുന്നു

    First published: