നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കേരളത്തില്‍ നാര്‍ക്കോട്ടിക് മാഫിയ പിടിമുറുക്കുന്നു; ബിഷപ്പ് ആരോപിച്ച തരത്തിലല്ല ഇതിന്റെ വ്യാപ്തി'; നജീബ് കാന്തപുരം

  'കേരളത്തില്‍ നാര്‍ക്കോട്ടിക് മാഫിയ പിടിമുറുക്കുന്നു; ബിഷപ്പ് ആരോപിച്ച തരത്തിലല്ല ഇതിന്റെ വ്യാപ്തി'; നജീബ് കാന്തപുരം

  ഭരണ കൂടവും പൊതുജനങ്ങളും ഓരോ കുടുംബവും അതീവ ജാഗ്രത പുലര്‍ത്തണമെന്നും നജീബ് കാന്തപുരം ആവശ്യപ്പെട്ടു.

  നജീബ് കാന്തപുരം

  നജീബ് കാന്തപുരം

  • Share this:
   കേരളത്തില്‍ അതി ഭീകരമായ നാര്‍ക്കോട്ടിക് മാഫിയ പിടിമുറുക്കുന്നുണ്ടെന്ന് നജീബ് കാന്തപുരം എംഎല്‍എ. പാലാ ബിഷപ്പ് ആരോപിച്ച തരത്തിലല്ല ഇതിന്റെ വ്യാപ്തിയെന്നും ലഹരി മാഫിയക്ക് മതം മാത്രമല്ല കണ്ണും മൂക്കുമില്ലെന്നും പണക്കൊതി മാത്രമെയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഭരണ കൂടവും പൊതുജനങ്ങളും ഓരോ കുടുംബവും അതീവ ജാഗ്രത പുലര്‍ത്തണമെന്നും നജീബ് കാന്തപുരം ആവശ്യപ്പെട്ടു. മതങ്ങളെ ചാര്‍ത്തി ഈ വിഷയത്തെ അതിന്റെ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് വഴിതിരിച്ച് വിടരുതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

   നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

   കേരളത്തില്‍ അതി ഭീകരമായ നാര്‍ക്കോട്ടിക് മാഫിയ പിടിമുറുക്കുന്നുണ്ട്.പ്രത്യേകിച്ച് ഈ കോവിഡ് കാലം നാര്‍ക്കോ സംഘങ്ങളുടെ ശ്രംഖല അതിന്റെ വല ശക്തമായി വിരിച്ചിട്ടുണ്ട്. പെണ്‍കുട്ടികളടക്കം നമ്മുടെ പിഞ്ചു കുട്ടികളെ പോലും അതിന്റെ കണ്ണികളാക്കി മാറ്റാന്‍ വളരെ വലിയ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പണമുണ്ടാക്കാന്‍ ഏത് വൃത്തി കെട്ട വഴിയും സ്വീകരിക്കുന്ന വലിയൊരു സംഘം ഇതിന് പിറകിലുണ്ട്. ഏത് കുട്ടിയും വലയില്‍ വീണു പോകും വിധമാണ് ഇതിന്റെ നെറ്റ് വര്‍ക്ക്.

   പാലാ ബിഷപ്പ് ആരോപിച്ച തരത്തിലല്ല ഇതിന്റെ വ്യാപ്തി. ഈ ലഹരി മാഫിയക്ക് മതം മാത്രമല്ല. കണ്ണും മൂക്കുമില്ല. ഹൃദയവുമില്ല. പണക്കൊതി മാത്രമെയുള്ളൂ. ഭരണ കൂടവും പൊതുജനങ്ങളും ഓരോ കുടുംബവും അതീവ ജാഗ്രത പുലര്‍ത്തണം. വെറുതെ മതങ്ങളെ ചാര്‍ത്തി ഈ വിഷയത്തെ അതിന്റെ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് വഴിതിരിച്ച് വിടരുത്. അത് തെറ്റും ദുരുദ്ദേശപരവുമാണ്.

   ഇന്ന് നേരിട്ടറിഞ്ഞ നെഞ്ച് പിളര്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് ഈ കുറിപ്പ്.
   Published by:Jayesh Krishnan
   First published:
   )}