അന്ന് കുറ്റവാളിയായി പൊലീസ് ജീപ്പില്‍;ഇന്ന് അതിഥിയായി സര്‍ക്കാര്‍ വാഹനത്തില്‍ : ജീവിതം പൂര്‍ണതയിലെന്ന് നമ്പി നാരായണന്‍

News18 Malayalam
Updated: October 10, 2018, 3:40 PM IST
അന്ന് കുറ്റവാളിയായി പൊലീസ് ജീപ്പില്‍;ഇന്ന് അതിഥിയായി സര്‍ക്കാര്‍ വാഹനത്തില്‍ : ജീവിതം പൂര്‍ണതയിലെന്ന് നമ്പി നാരായണന്‍
നമ്പി നാരായണൻ
  • Share this:
തിരുവനന്തപുരം : ജീവിതം പൂര്‍ണ്ണതയിലെത്തിയെന്ന് നമ്പി നാരായണന്‍. ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പ്രകാരം കേരളസര്‍ക്കാരില്‍ നിന്ന് 50 ലക്ഷം രൂപ നഷ്ട പരിഹാരം കൈപ്പറ്റിയ ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണമാണിത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നമ്പി നാരായണന്റെ പ്രതികരണം.

നമ്പി നാരായണന് 50 ലക്ഷം കൈമാറി, ചടങ്ങ് നടന്നത് ദർബാർ ഹാളിൽ

' സുപ്രീം കോടതി വിധി അനുസരിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് 50 ലക്ഷം രൂപയുടെ ചെക്ക് വാങ്ങ് തിരികെ വരികയാണ്. ജീവിതം പൂര്‍ണ്ണതയിലെത്തിയിരിക്കുന്നു. 24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ക്രിമിനല്‍ ആയി പൊലീസ് ജീപ്പില്‍ കൊണ്ടു പോയി. ഊര്‍ജ്ജം മുഴുവന്‍ ഉപയോഗപ്പെടുത്തിയുള്ള ദീര്‍ഘകാല പോരാട്ടത്തിനൊടുവില്‍ വിജയശ്രീ ലാളിതനായി സര്‍ക്കാരിന്റെ തന്നെ വാഹനത്തില്‍ ഇന്ന് തിരികെയെത്തി. ജീവിതത്തിന്റെ സായംസന്ധ്യകള്‍ പ്രിയപ്പെട്ടവരുമായി ആസ്വാദിക്കാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. എങ്കിലും ഒരുപാട് കാര്യങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്.സൃഷ്ടാവ് എന്നെ ഏല്‍പ്പിച്ച കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനായി എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുക' നമ്പി നാരായണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഗുജറാത്ത് മുൻ ഡിജിപിക്കെതിരെ കടുത്ത ആരോപണവുമായി മറിയം റഷീദ

തനിക്കെതിരെ ഗൂഢാലോചന നടത്തി കുടുക്കിയ അവസാനത്തെ വ്യക്തിക്കും ശിക്ഷ വാങ്ങിക്കൊടുക്കാതെ വിശ്രമമില്ലെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. പിന്നാലെയാണ് സര്‍ക്കാര്‍ വാഹനത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന ചിത്രത്തോടൊപ്പം ഇത്തരമൊരു കുറിപ്പ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കു വച്ചിരിക്കുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 10, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading