നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി വേദനയില്ലാത്ത ലോകത്തിൽ

  അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി വേദനയില്ലാത്ത ലോകത്തിൽ

  കോഴിക്കോട് എം വി ആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം.

  നന്ദു മഹാദേവ

  നന്ദു മഹാദേവ

  • Share this:
   എത്ര നാൾ ജീവിച്ചു എന്നതിൽ അല്ല, എത്ര സന്തോഷത്തോടെ ജീവിച്ചു എന്നതിൽ തന്നെയാണ് വിജയമെന്ന് പറഞ്ഞ് അതിജീവനത്തിന്റെ രാജകുമാരൻ ഒടുവിൽ യാത്രയായി. കാൻസറിനോടുള്ള പോരാട്ടം അവസാനിപ്പിച്ച് നന്ദു മഹാദേവ(27) വിട പറഞ്ഞു. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായാ നന്ദു മഹാദേവ അതിജീവനം കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. കോഴിക്കോട് എം വി ആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം.

   നിശ്ചയദാർഢ്യത്തിന്റെ ആൾരൂപമായിരുന്നു നന്ദു മഹാദേവ. കാൻസറിനെ സധൈര്യം നേരിട്ട് പു‍ഞ്ചിരിയോടെ മുന്നേറുന്ന നന്ദുവിനെ അറിയാത്തവരായി അധികംപേർ കാണില്ല. അസുഖത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമെല്ലാം നന്ദു സോഷ്യൽ മിഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.

   നന്ദു ജീവിതത്തിലേക്ക് സുഖംപ്രാപിച്ച് തിരിച്ചെത്താൻ സ്നേഹത്തോടെ പ്രാർഥിക്കുന്ന നിരവധി പേരെ ദുഃഖത്തിലാഴ്ത്തിയാണ് ഈ ചെറുപ്പക്കാരൻ യാത്രയായത്. അർബുദം കരളിനെയും ബാധിച്ചതായി കഴിഞ്ഞ ഫെബ്രുവരിയിൽ നന്ദു ഫെയ്സുബുക്കിൽ കുറിച്ചിരുന്നു.
   You may also like:'കാൻസർ കരളിലും; ഇനി അധികമൊന്നും ചെയ്യാനില്ല'; അവസാനം വരെയും കത്തി ജ്വലിക്കുമെന്ന് നന്ദു; കണ്ണുനനയിക്കും കുറിപ്പ്

   എന്നാൽ അത് അറിഞ്ഞിട്ടും തളരാതെ വീട്ടിൽ പോയി കരയാതെ, വേദന കടിച്ചമർത്തിയും വേദനസംഹാരി കഴിച്ചും സുഹൃത്തുക്കൾക്കൊപ്പം ഗോവയിലേക്ക് പോയി എന്നാണ് നന്ദു അന്ന് കുറിച്ചത്.

   സീമ ജി നായരുടെ ഫെയ്സുബുക്ക് കുറിപ്പ്

   അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി 🙏🙏😰ഇന്ന് കറുത്ത ശനി... വേദനകൾ ഇല്ലാത്ത ലോകതേക്കു എന്റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. പക്ഷെ.... പുകയരുത്.. ജ്വാലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ.. എന്റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു...എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്...
   Published by:Naseeba TC
   First published: