നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM| സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി; 94ാം വയസിലും നാരായണപിള്ളയുടെ വിപ്ലവ വീര്യത്തിന് കുറവില്ല

  CPM| സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി; 94ാം വയസിലും നാരായണപിള്ളയുടെ വിപ്ലവ വീര്യത്തിന് കുറവില്ല

  മാന്നാറിലെ എണ്ണയ്ക്കാട് എ ബ്രാഞ്ച് സെക്രട്ടറിയായി നാരായണപിള്ളയെ തെരഞ്ഞെടുത്തിരിക്കുകയാണ്.

  നാരായണപിള്ള

  നാരായണപിള്ള

  • Share this:
   ആലപ്പുഴ: സിപിഎം നേതൃത്വത്തിൽ പ്രായപരിധി കുറച്ചുകൊണ്ടുവരാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് പാർട്ടി ഇപ്പോൾ. എന്നാൽ ഇതൊന്നും മാന്നാറിലെ 94കാരനായ നാരായണപിള്ളയ്ക്ക് മുന്നിൽ തടസ്സമായില്ല. മാന്നാറിലെ എണ്ണയ്ക്കാട് എ ബ്രാഞ്ച് സെക്രട്ടറിയായി നാരായണപിള്ളയെ തെരഞ്ഞെടുത്തിരിക്കുകയാണ്. ഈ പ്രായത്തിലും നാരായണ പിള്ളയുടെ വിപ്ലവ വീര്യത്തിന് തെല്ലും കുറവുവന്നിട്ടിലെന്ന് അണികളുടെ സാക്ഷ്യം. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായമുള്ള സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി മാറിയിരിക്കുകയാണ് നാരായണപിള്ള.

   കൂടുതല്‍ കാലം ബ്രാഞ്ച് സെക്രട്ടറിയാകുന്ന വ്യക്തിയെന്ന നേട്ടം കൂടി നാരായണപിള്ളയ്ക്ക് സ്വന്തമാകുകയാണ്. ''പാര്‍ട്ടിയുടെ നിയമം അനുസരിച്ച്‌ പ്രായമല്ല, പ്രവര്‍ത്തിക്കാനുള്ള ആരോഗ്യമാണ് പദവിക്ക് പരിഗണിക്കുക. ബ്രാഞ്ച് അംഗങ്ങള്‍ ഏകകണ്ഠമായി അദ്ദേഹത്തെ തീരുമാനിച്ചതുകൊണ്ട് സെക്രട്ടറി സ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് തവണ എന്ന വ്യവസ്ഥയിലും ഇളവു നല്‍കുന്നു' - ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.

   Also Read- CPM | ഇരുപത്തിയൊന്നുകാരി ജസീമ ദസ്തക്കീർ സിപിഎം ബ്രാഞ്ച് സെക്രട്ടറി

   സര്‍ക്കാര്‍ ജോലിയില്‍നിന്നു വിരമിച്ച 1983 മുതല്‍ 2005 വരെ തുടര്‍ച്ചയായി എണ്ണയ്ക്കാട് എ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നാരായണപിള്ള താല്‍ക്കാലികമായി സ്ഥാനത്തുനിന്നു മാറിയെങ്കിലും രണ്ടു സമ്മേളനകാലം കഴിഞ്ഞപ്പോള്‍ 2010ല്‍ അദ്ദേഹത്തെ വീണ്ടും ആ പദവി തേടിയെത്തി. ബ്രാഞ്ച് സെക്രട്ടറി സ്ഥാനം മാത്രമല്ല, പ്രവര്‍ത്തിച്ച എല്ലാ സ്ഥാനങ്ങളിലും ദീര്‍ഘകാല സേവനത്തിന്റെ റെക്കോര്‍ഡ് നാരായണപിള്ളയ്ക്കുണ്ട്. സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നിരസിച്ച്‌ 32 വര്‍ഷം ബുധനൂര്‍ പഞ്ചായത്തില്‍ ഹെഡ് ക്ലാര്‍ക്കായി ജോലി ചെയ്തു. പഞ്ചായത്ത് എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് 10 വര്‍ഷം പ്രവര്‍ത്തിച്ചു.

   Also Read- അട്ടപ്പാടി മധു കേസ് പ്രതി CPM ബ്രാഞ്ച് സെക്രട്ടറി; വിവാദമായപ്പോൾ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്ത് തലയൂരി

   സെപ്റ്റംബർ 15 മുതലാണ് സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമായത്. എറണാകുളത്താണു സംസ്ഥാന സമ്മേളനം, തീയതി നിശ്ചയിച്ചിട്ടില്ല. ഏപ്രില്‍ ആദ്യപാതിയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കും. ഇത് അഞ്ചാം തവണയാണ് കേരളം പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥ്യം വഹിക്കുന്നത്. 1956ല്‍ നാലാം പാര്‍ട്ടി കോണ്‍ഗ്രസിന് പാലക്കാട് വേദിയായി. 1968 ഡിസംബറില്‍ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് കൊച്ചിയിലും 1988ൽ 13-ാം കോണ്‍ഗ്രസ് തിരുവനന്തപുരത്തും ചേര്‍ന്നു. 2012 ഏപ്രിലില്‍ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് ആതിഥ്യം വഹിച്ചു.
   Published by:Rajesh V
   First published:
   )}