ഇന്റർഫേസ് /വാർത്ത /Kerala / വീട്ടുവളപ്പില്‍ ആറടി ഉയരത്തില്‍ കഞ്ചാവ് ചെടി; നാര്‍കോട്ടിക്ക് സെല്‍ കേസെടുത്തു

വീട്ടുവളപ്പില്‍ ആറടി ഉയരത്തില്‍ കഞ്ചാവ് ചെടി; നാര്‍കോട്ടിക്ക് സെല്‍ കേസെടുത്തു

News18

News18

ജില്ല പോലിസ് മേധാവിയുടെ കീഴിലെ ലഹരിവിരുദ്ധ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

  • Share this:

ചങ്ങാനാശ്ശേരിയില്‍ വീട്ടുവളപ്പില്‍ നിന്ന് കഞ്ചാവ് ചെടി പിടിച്ചെടുത്തു. പായിപ്പാട് നാലുകോടി കൊല്ലാപുരം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന് സമീപം കല്ലൂപ്പറമ്പില്‍ പത്രോസിന്റെ വീട്ടുമുറ്റത്താണ് ആറടിയോളം ഉയരത്തില്‍ കഞ്ചാവ് ചെടിവളര്‍ന്നു നില്‍ക്കുന്നതായി കണ്ടെത്തിയത്. ജില്ല പോലിസ് മേധാവിയുടെ കീഴിലെ ലഹരിവിരുദ്ധ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

കഞ്ചാവ് ചെടിയാണെന്ന് സംശയം തോന്നിയതോടെ ജില്ലാ നാര്‍ക്കോട്ടിക്ക് സെല്‍ ഡി വൈ എസ് പി, എം എം ജോസിന്റെ നേതൃത്വത്തില്‍ തൃക്കൊടിത്താനം സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഇ അജീബ്, എസ് ഐ അഖില്‍ ദേവ്, തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി കഞ്ചാവ് ചെടി തന്നെയാണെന്ന് ഉറപ്പിച്ചു. കൂടുതല്‍ പരിശോധനയ്ക്കും മറ്റുമായി ചെടി ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.

മൂന്നുദിവസം മുമ്പ് തിരുവഞ്ചൂരിലെ ഒരു വീട്ടുവളപ്പില്‍നിന്ന് രണ്ടടി ഉയരമുള്ള ചെടി ലഹരിവിരുദ്ധ സ്‌ക്വാഡ് പിടിച്ചെടുത്തിരുന്നു. കഞ്ചാവ് ചെടി വളര്‍ത്തുന്നത് 10വര്‍ഷംവരെ തടവ് ലഭിക്കുന്ന കുറ്റമാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, കെ ആര്‍ അജയകുമാര്‍, എസ് അരുണ്‍, പി എം ഷിബു എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കഞ്ചാവ് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടു; 16 കാരന്‍ വീടിന് തീയിട്ടു; മുത്തശനും മുത്തശിയും വെന്തു മരിച്ചു

സേലം: കഞ്ചാവ് ഉപയോഗം നിര്‍ത്തണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടതിന്റെ പേരില്‍ വീടിന് തീയിട്ട് 16കാരന്‍. വൃദ്ധരായ മുത്തശ്ശനും മുത്തശ്ശിയും വീടിനുള്ളില്‍ കിടന്ന് വെന്തുമരിച്ചു. സേലത്തുനിന്നും 60 കിലോമീറ്റര്‍ അകലെ ആത്തൂര്‍ ഗ്രാമത്തിലെ കൊത്തനാംപെട്ടിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.

ചെറുമകന്‍ കഞ്ചാവിനും ലഹരി വസ്തുക്കള്‍ക്കും അടിമയാണെന്ന് മനസിലായതോടെ അവ ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്ന് നിരന്തരമായി പ്രേരിപ്പിച്ചതാണ് പതിനാറുകാരനെ പ്രകോപിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. 70 വയസുള്ള പി കാട്ടൂര്‍രാജയും 60 വയസുകാരിയായ ഭാര്യ കാശിയമ്മാളുമാണ് ചെറുമകന്റെ ക്രൂരതയില്‍ മരിച്ചത്. ഇവരുടെ ചെറുമകനെ ആത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; സേലം കൊത്തമ്പാടിക്ക് സമീപമുള്ള ആത്തൂരിലെ ഓല മേഞ്ഞ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ചെറുമകന്‍ കഞ്ചാവിനും ലഹരി വസ്തുക്കള്‍ക്കും അടിമയാണെന്ന് മനസിലായതോടെ അതെല്ലാം ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്ന് നിരന്തരമായി പ്രേരിപ്പിച്ചതാണ് കൗമാരകാരനെ ഇത്തരത്തിലൊരു പ്രവൃത്തി ചെയ്യാന്‍ പ്രകോപിപ്പിച്ചത്.

വൃദ്ധ ദമ്പതികള്‍ ഉറങ്ങുന്ന സമയത്ത് ചെറുമകന്‍ വീടിന് പെട്രോള്‍ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു. വീടും മുത്തശ്ശനും മുത്തശ്ശിയും അഗ്നിക്കിരയാവുന്നത് നോക്കി നിന്നു. കാലുകള്‍ക്ക് ബലക്ഷയമുള്ള ദമ്പതികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ വീട് കത്തുന്നത് നോക്കി നില്‍ക്കുന്ന 16കാരനെയാണ് കണ്ടത്. ആത്തൂര്‍ പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് തീ അണച്ച് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചപ്പോഴേക്കും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ലഹരി ഉപയോഗിക്കരുതെന്ന് മുത്തച്ഛനും മുത്തശ്ശിയും നിര്‍ബന്ധിച്ചതുകൊണ്ടാണ് വീടിന് തീവച്ചതെന്ന് പിടിയിലായ 16കാരന്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

First published:

Tags: Changanassery, Ganja, Marijuana