തിരുവനന്തപുരം: നര്‍ക്കോട്ടിക്ക് വിവാദം കത്തിനില്‍ക്കെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ വിഷയത്തിലെ വ്യത്യസ്ത നിലപാടുമായി ഘടകക്ഷികള്‍. കേരള കോണ്‍ഗ്രസും മുസ്ലീം ലീഗുമാണ് ഭിന്നത പ്രകടമാക്കി രംഗത്തെത്തിയത്. പാലാ ബിഷപ്പിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്ന് കേരള കോണ്‍ഗ്രസ് നിലപാടെടുത്തു. ഇത്തരക്കാര്‍ക്കൊപ്പം മുന്നണി നേതൃത്വം നിന്നുകൊടുക്കരുത്. വിശ്വാസികളോട് നടത്തിയ പ്രസ്താവന വളച്ചൊടിച്ച് ചിലര്‍ രംഗത്തെത്തിപ്പോള്‍ ചില മുന്നണി നേതാക്കള്‍ തന്നെ ഇതിന് വളം വെച്ചുകൊടുത്തുവെന്ന പരോക്ഷ വിമര്‍ശനത്തോടെയായിരുന്നു കേരള കോണ്ഗ്ര്സസിന്റെ നിലപാട്. യുഡിഎഫിന് എക്കാലവും മികച്ച പിന്തുണ നല്‍കുന്നതാണ് പാലാ രൂപത. സര്‍ക്കാര്‍ അനുകൂല തരംഗത്തിനിടയിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലായിലും കടുത്തുരുത്തിയിലും വിജയിക്കാനായത് രൂപതയുടെ പിന്തുണയോടെയാണെന്നും മോന്‍സ് ജോസഫും ജോണി നെല്ലൂരും വാദിച്ചു.
എന്നാല്‍ പാലാ ബിഷപ്പിന്റെ പ്രസ്താവന മുന്നണി തള്ളിക്കളയണമെന്നായിരുന്നു മുസ്ലീം ലീഗിലെ ഇ ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടത്. പ്രസ്താവന തളളി യുഡിഎഫ് ഔദ്യോഗികമായി നിലപാട് വ്യക്തമാക്കണമെന്നും ആവശ്യമുയര്‍ന്നു. ഇ ടി മുഹമ്മദ് ബഷീര്‍ ഒഴികെ യോഗത്തില്‍ പങ്കെടുത്ത മറ്റംഗങ്ങളൊന്നും ഈ ആവശ്യം ഉന്നയിച്ചില്ലെന്നതും ശ്രദ്ധേയം. എന്നാല്‍ സമുദായ സംഘര്‍ഷം ഒഴിവാക്കാന്‍ മുന്നണി ഒറ്റക്കെട്ടായി നില്‍ക്കണമെന്നായിരുന്നു പൊതു അഭിപ്രായം.
നര്‍ക്കോട്ടിക്ക് വിവാദത്തില്‍ സമുദായ സംഘടനകളുടെ യോഗം വിളിക്കമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ വീണ്ടും ഉന്നയിക്കാന്‍ തീരുമാനമെടുത്തു. സര്‍വ്വക്ഷിയോഗം പ്രശ്ന പരിഹാരത്തിന് ഉതകില്ലെങ്കിലും സംഘര്‍ഷം ലഘൂകരിക്കാന്‍ ഇത്തരം ചര്‍ച്ചകള്‍ ആവശ്യമാണെന്നാണ് യുഡിഎഫ് നിലപാട്. ഇതാണ് സമുദായ സംഘടനകളുടെ യോഗമെന്ന ആവശ്യം ഉന്നയിക്കുന്നത്. സമുദായ സംഘടനകളുടെ യോഗമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചാല്‍ സ്വന്തം നിലയില്‍ ഇത്തരം യോഗത്തിനുളള സാദ്ധ്യത തേടുകയാണ് യുഡിഎഫ് നേതൃത്വം. നര്‍ക്കോട്ടിക് വിവാദത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്നാണ് യുഡിഎഫ് നിലപാട്. യുഡിഎഫിനുളളില്‍ ഭിന്നതയുണ്ടെങ്കിലും ഇത് പ്രകടമാക്കത്ത തരത്തില്‍ വിഷയത്തില്‍ ഇടപെടുകയാണ് യുഡിഎഫ് തന്ത്രം. ബിഷപ്പിനെ തള്ളിയ തന്റെ മുന്‍ നിലപാടില്‍ മാററമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് വ്യക്തമാക്കിയെങ്കിലും ആ പ്രസ്താവന ആവര്‍ത്തിച്ച് വിവാദമുണ്ടാക്കതിരിക്കാന് ശ്രദ്ധിച്ചാണ് പ്രതിപക്ഷ നേതൃത്വത്തിന്റെ നീക്കം.
ഒരു ദിവസം പൂര്‍ണ്ണമായി ചിലവഴിച്ച് ചേര്‍ന്ന യോഗത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വി വിശദമായി വിലയിരുത്തി. വീഴ്ചകള്‍ ഓരോ കക്ഷികളും ഉള്‍കൊണ്ട് തിരുത്തി മുന്നോട്ട് പോവാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും യോഗത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് ഉറപ്പ് നല്കി. കെ റെയില്‍ പദ്ധതി അപ്രായോഗ്യമെന്ന് മുന്നണി യോഗം വിലയിരുത്തി. സര്‍ക്കാര്‍ ബദല്‍ പദ്ധതി മുന്നോട്ട് വയ്ക്കണം.ഇത്രം നിര്‍ദ്ദേശങ്ങള്‍ സർക്കാരിന് മുന്നില്‍ സമര്‍പ്പിക്കാനാണ് യുഡിഎഫ് നീക്കം.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.