• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'NRC നടപ്പാക്കുന്നതിന്റെ ആദ്യ പടിയാണ് NPR'; അമിത് ഷായും മോദിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: എം കെ മുനീർ 

'NRC നടപ്പാക്കുന്നതിന്റെ ആദ്യ പടിയാണ് NPR'; അമിത് ഷായും മോദിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: എം കെ മുനീർ 

യോജിച്ചുള്ള സമരങ്ങളിൽ തെറ്റില്ലെന്നും പ്രതിപക്ഷ ഉപനേതാവ്

എം.കെ. മുനീർ

എം.കെ. മുനീർ

  • Share this:
    കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുസ്‌ലിം ലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ ഡോ. എംകെ മുനീര്‍. ദേശീയ ജനസംഖ്യാ രജിസ്റ്ററും എൻആർസിയും തമ്മിൽ ബന്ധമില്ലെന്ന് അമിത് ഷാ  പറയുന്നത് തെറ്റാണ്.  എൻആർസി നടപ്പാക്കുന്നതിന്റെ ആദ്യ പടിയാണ്  പോപ്പുലേഷൻ രജിസ്റ്റർ.  പോപ്പുലേഷൻ രജിസ്റ്ററിന്റെ ഉദ്ദേശം എന്തെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നും മുനീർ ആവശ്യപ്പെട്ടു.

    Also Read- NPR നിർത്തിവെക്കണം; ഒവൈസിയുടെ നേതൃത്വത്തിൽ മുസ്ലിംനേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു

    ഡിറ്റൻഷൻ സെന്ററുകൾക്ക് സൗകര്യമുണ്ടോയെന്ന് തിരക്കിക്കൊണ്ടുള്ള കത്ത് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം അയച്ചിട്ടുണ്ട്. അങ്ങനെയൊരു കത്ത് കിട്ടിയോയെന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എം കെ മുനീർ പറഞ്ഞു.

    തിരുവനന്തപുരത്ത് പ്രതിപക്ഷവും ഭരണപക്ഷവും യോജിച്ചു സമരം നടത്തിയതിൽ തെറ്റില്ല. കൂട്ടായ സമരത്തിന് യു ഡി എഫ് എതിരല്ല. ഒരുമിച്ചു ചെയ്യേണ്ട സമരങ്ങൾ ഒരുമിച്ചും ഒറ്റയ്ക്ക് നടത്തേണ്ടത് ഒറ്റയ്ക്കും നടത്തണം. ഈ വിഷയത്തിൽ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

    Also Read-  ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും എന്താണ് ? ഇവ രണ്ടും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

    ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യ രജിസ്റ്ററും തമ്മിൽ ബന്ധമില്ലെന്നും രണ്ടും രണ്ടാണെന്നും വ്യക്തമാക്കി അമിത് ഷാ ഇന്നലെ രംഗത്തെത്തിയിരുന്നു. അതേസമയം ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട നടപടികള്‍ കേരളവും ബംഗാളും നിര്‍ത്തിവച്ചിരിക്കുകയാണ്.
    Published by:Rajesh V
    First published: