• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഒറ്റ കമ്യൂണിസ്റ്റ് വനിതാ മുഖ്യമന്ത്രിയെങ്കിലും ഉണ്ടായിട്ടുണ്ടോ'

'ഒറ്റ കമ്യൂണിസ്റ്റ് വനിതാ മുഖ്യമന്ത്രിയെങ്കിലും ഉണ്ടായിട്ടുണ്ടോ'

പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Last Updated :
  • Share this:
    തൃശൂര്‍: തേക്കിന്‍കാട് മൈതാനത്ത് നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ടോയെന്നും പ്രധാനമന്ത്രി ചോദിച്ചു. കേരളത്തിന്റെ സംസ്‌കാരത്തെ കമ്മ്യൂണിസ്റ്റുകള്‍ അപമാനിക്കുകയും തകര്‍ക്കുകയും ചെയ്തു. ശബരിമല വിഷയം ഇന്നു രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ജനാധിപത്യത്തെക്കുറിച്ചു സംസാരിക്കുന്നതു തമാശയാണ്. കേരളത്തില്‍ അവരുടെ രാഷ്ട്രീയ പ്രതിയോഗികളെ അമര്‍ച്ച ചെയ്യുന്നതാണ് അവരുടെ ശീലമെന്നും പ്രധാനമന്ത്രി പറഞ്ഞു.

    കോണ്‍ഗ്രസുകാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും സ്ത്രീശാക്തീകരണത്തില്‍ ഒരു താല്‍പര്യവുമില്ല. ഉണ്ടായിരുന്നെങ്കില്‍ മുത്തലാക്ക് ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തെ എതിര്‍ക്കില്ലായിരുന്നു. ഭാരതീയ സംസ്‌കാരത്തെ തകര്‍ക്കുന്നതിലും അഴിമതിയിലും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഒന്നാണ്.

    Also Read സംസ്കാരത്തെ തകർക്കുന്നതിലും അഴിമതിയിലും കോൺഗ്രസും കമ്മ്യൂണിസ്റ്റും ഒറ്റക്കെട്ട്: പ്രധാനമന്ത്രി

    സോളാര്‍തട്ടിപ്പിന് പിന്നില്‍ യുഡിഎഫ് നേതാക്കളായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാം. യു.ഡി.എഫിലെ നേതാക്കളുടെ രാഷ്ട്രീയ താല്‍പര്യത്തിനുവേണ്ടിയാണ് നമ്പി നാരായണനെ കള്ളക്കേസില്‍ കുടുക്കിയത്. ആ ശാസ്ത്രഞ്ജനോട് ആദരവ് പ്രകടിപ്പിക്കാനാണ് പത്മാ പുരസ്‌കാരം നല്‍കിയത്.കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നത് പരിഹാസ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

    First published: