• HOME
  • »
  • NEWS
  • »
  • kerala
  • »
  • കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും കേരളത്തില്‍ തീവ്രവാദികളെ വളര്‍ത്തുന്നു: നരേന്ദ്ര മോദി

കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും കേരളത്തില്‍ തീവ്രവാദികളെ വളര്‍ത്തുന്നു: നരേന്ദ്ര മോദി

യുഡിഎഫിനും എല്‍ഡിഎഫിനും പേരില്‍ മാത്രമാണ് വ്യത്യാസം. രണ്ടു മുന്നണികളും കേരളത്തെ കൊള്ളയടിക്കുകയാണെന്നും മോദി

modi

modi

  • News18
  • Last Updated :
  • Share this:
    കോഴിക്കോട്: കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും കേരളത്തില്‍ തീവ്രവാദികളെ വളര്‍ത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഴിക്കോട് എന്‍ഡിഎയുടെ വിജയ് സങ്കല്‍പ് റാലിയില്‍ സംസാരിക്കവേയാണ് എല്‍ഡിഎഫിനും യുഡിഎഫിനും എതിരെ മോദി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ശബരിമല പരോക്ഷമായി ഉന്നയിച്ച മോദി സുപ്രീം കോടതിയില്‍ കേരളത്തിന്റെ വിശ്വാസം സംരക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.

    യുഡിഎഫിനും എല്‍ഡിഎഫിനും പേരില്‍ മാത്രമാണ് വ്യത്യാസം. രണ്ടു മുന്നണികളും കേരളത്തെ കൊള്ളയടിക്കുകയാണെന്നും മോദി പറഞ്ഞു. ത്രിപുരയില്‍ സംഭവിച്ചത് കേരളത്തിലും കമ്യുണിസ്റ്റുകള്‍ക്ക് സംഭവിക്കുമെന്നും അദ്ദേഹം റാലിയില്‍ പറഞ്ഞു.

    Also read: 'കേരളത്തോടൊപ്പം വിശ്വാസത്തോടൊപ്പം' ആചാരം തകര്‍ക്കാന്‍ ബിജെപി അനുവദിക്കില്ലെന്ന് നരേന്ദ്ര മോദി

    'സുപ്രീംകോടതി ഉത്തരവിന്റെ പേരില്‍ കമ്യുണിസ്റ്റുകള്‍ പാരമ്പര്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചു. അര്‍ബന്‍ നക്‌സലുകളും ലിബറലുകളും സന്നദ്ധ സംഘടനകളും നമ്മുടെ മതത്തില്‍ ഇടപെടുന്നു. ബിജെപി ഉള്ളിടത്തോളം കേരളത്തിന്റെ പാരമ്പര്യം നശിപ്പിക്കാന്‍ കഴിയില്ല. സുപ്രീം കോടതിയില്‍ തന്നെ കേരളത്തിന്റെ വിശ്വാസം സംരക്ഷിക്കപ്പെടും. വിശ്വാസം ഭരണഘടനാപരമായി സംരക്ഷിക്കാന്‍ ശ്രമിക്കും.' പ്രധാന മന്ത്രി പറഞ്ഞു.

    ഐസ്‌ക്രീം പാര്‍ലര്‍ കേസിലും സോളാര്‍ കേസിലും പെട്ടവരാണ് സദാചാരത്തെക്കുറിച്ചു പറയുന്നതെന്നും മോദി വിമര്‍ശിച്ചു. രാഹുല്‍ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തെ പരോക്ഷമായി പരിഹസിച്ച മോദി നികുതി വെട്ടിപ്പുകേസില്‍ പെട്ടവര്‍ സ്വയം രക്ഷപെടാന്‍ കേരളത്തിലേക്കു വരികയാണെന്നും അവരോട് നിങ്ങളുടെ മണ്ഡലത്തില്‍ എന്തു ചെയ്‌തെന്ന് ചോിക്കണമെന്നും പറഞ്ഞു.

    Also Read: 2030 ല്‍ അമേരിക്കയെ തള്ളിമാറ്റി ലോകത്തെ ഒന്നാമത്തെയോ രണ്ടാമത്തെയോ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും: ശ്രീധരന്‍പിള്ള

    പ്രവാസികള്‍ക്ക് എന്‍ഡിഎ സര്‍ക്കാര്‍ മികച്ച സൗകര്യങ്ങള്‍ നല്‍കിയെന്ന് അവകാശപ്പെട്ട അദ്ദേഹം നാല് വര്‍ഷത്തിനിടെ ഇറാഖില്‍ നിന്ന് നഴ്‌സുമാരെ സുരക്ഷിതരായി തിരിച്ചുകൊണ്ടു വന്നെന്നും യെമനിലും ലിബിയയിലും കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിച്ചുെന്നും പറഞ്ഞു. 'ഫാദര്‍ ടോമിനെയും സുരക്ഷിതനായി തിരിച്ചെത്തിച്ചു. അവര്‍ തിരിച്ചെത്തിയപ്പോള്‍ കുടുംബാംഗങ്ങളുടെ മുഖത്ത് കണ്ട സന്തോഷം മറക്കാനാകില്ല' അദ്ദേഹം പറഞ്ഞു.

    First published: