ഗുരുവായൂര്‍: ഗുരുവായൂർ കണ്ണനെ വണ്ണങ്ങാനെത്തുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു എന്നിവരാണ് പ്രധാനമന്ത്രിയായിരിക്കെ ഗുരുവായൂരപ്പനെ കാണാനെത്തിയവർ.
1980ലാണ് ഇന്ദിരാഗാന്ധി ഗുരുവായൂരിലെത്തിയത്. 1987ൽ രാജീവ് ഗാന്ധിയും 1994ൽ നരസിംഹറാവുവും ഗുരുവായൂരിലെത്തി കണ്ണനെ തൊഴുതു. രാജീവ് ഗാന്ധി നാരായണീയം 400-ാം വാര്‍ഷിക സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനും നരസിംഹറാവു ഗുരുവായൂര്‍ റെയില്‍പ്പാത ഉദ്ഘാടനത്തിനും എത്തിയപ്പോഴായിരുന്നു ക്ഷേത്രദര്‍ശനം നടത്തിയത്. മൂന്നുപേരുടെയും വരവിനുപിന്നില്‍ ലീഡര്‍ കെ കരുണാകരനായിരുന്നു.
എ ബി വാജ്പേയി, വി പി സിംഗ്, ചന്ദ്രശേഖര്‍, ദേവഗൗഡ എന്നിവര്‍ പ്രധാനമന്ത്രിയല്ലാതിരുന്ന സമയത്ത് ഗുരുവായൂരപ്പനെ തൊഴാനെത്തിയിട്ടുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കഴിഞ്ഞവര്‍ഷമാണ് ഗുരുവായൂരപ്പനെ വണങ്ങിയത്. 2016ല്‍ അന്നത്തെ രാഷ്ട്രപതി പ്രണബ്മുഖര്‍ജിയും ദര്‍ശനം നടത്തി. ഉപരാഷ്ട്രപതിയായിരിക്കേ വെങ്കിട്ടരാമനും ഗുരുവായൂരില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Guruvayur temple, Modi kerala visit, Prime minister narendra modi, ഗുരുവായൂർ, ഗുരുവായൂർ ക്ഷേത്രം, പ്രധാനമന്ത്രി നരേന്ദ്ര മോദി