തിരുവനന്തപുരം: പി എസ് സി പരീക്ഷ തട്ടിപ്പുകേസിലെ പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും പരീക്ഷാകേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുത്തു. ശിവരഞ്ജിത്ത് പരീക്ഷയെഴുതിയ ആറ്റിങ്ങൽ വഞ്ചിയൂർ ഗവൺമെൻറ് യുപിഎസിൽ എത്തിച്ചാണ് ആദ്യം തെളിവെടുത്തത്.
തുടർന്ന് നസീം പരീക്ഷ എഴുതിയ തൈക്കാട് ടീച്ചേഴ്സ് ട്രെയിനിങ് കോളജിൽ എത്തിച്ച് തെളിവെടുത്തു. ഇന്നലെ പ്രതികളെ മൂന്നാറിലെത്തിച്ച് തെളിവെടുത്തിരുന്നു. പരീക്ഷയിൽ ക്രമക്കേട് നടത്താൻ ഉപയോഗിച്ചതിൽ ഒരു വാച്ച് മൂന്നാറിൽ ഉപേക്ഷിച്ചെന്നാണ് മൊഴി. ഇതിനെ തുടർന്നാണ് മുന്നാറിൽ തെളിവെടുപ്പ് നടത്തിയത്. മറ്റൊരു വാച്ച് പി എം ജി സ്റ്റുഡൻറ് സെന്ററിലും ഉപേക്ഷിച്ചു.
കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ പ്രതികളെ വൈകിട്ട് കോടതിയിൽ ഹാജരാക്കും. പിഎസ്സി പരീക്ഷക്ക് സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് ശിവരഞ്ജിത്തും നസീമും ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ തുറന്നു പറഞ്ഞിരുന്നു. മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്നും ഇരുവരും ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.