തിരുവനന്തപുരം: പാട്ടുപാടിയതിന് വിദ്യാര്‍ഥിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയും യൂണിവേഴ്സിറ്റി കോളജിലെ എ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന നസീം പൊലീസുകാരെ തല്ലിച്ചതച്ച കേസിലും പ്രതി.
2018 ഡിസംബര്‍ 12-നാണ് യൂണിവേഴ്സിറ്റി കോളജിന് സമീപം പാളയത്താണ് പൊലീസുകാര്‍ ആക്രമിക്കപ്പെട്ടത്. അന്ന് അക്രമി സംഘത്തിലുണ്ടായിരുന്ന നസിം എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണ് സി.പി.എം ജില്ലാ നേതൃത്വം നസീമിനെ സെക്രട്ടറിയാക്കിയുള്ള പുതിയ യൂണിറ്റ് കമ്മിറ്റി പ്രഖ്യാപിച്ചത്.
ഫെബ്രുവരിയില്‍ കോളജ് യൂണിറ്റ് സമ്മേളനത്തിനു മുന്നോടിയായി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന നേതാക്കളുടെ യോഗമാണ് പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതിയായ നസീമിനെ സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത്.
2013-ല്‍ സി.പി.എം മുന്‍ എം.എല്‍.എയുടെ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം നടക്കുമ്പോഴും നസീം യൂണിവേഴ്സിറ്റി കോളജിലെ യൂണിറ്റ് ഭാരവാഹിയായിരുന്നു. ഈ സംഭവം വിവാദമായതിനെ തുടര്‍ന്ന് യൂണിറ്റ് കമ്മിറ്റി പിരിച്ചു വിട്ടിരുന്നു.
ഇതിനു പിന്നാലെ അന്‍സാര്‍ മാഹിനെ സെക്രട്ടറിയാക്കിയുള്ള അഡ്ഹോക്ക് കമ്മിറ്റിയെ ജില്ലാ നേതൃത്വം യൂണിവേഴ്സിറ്റി കോളജിന്റെ ചുമതലയേല്‍പ്പിച്ചു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കു ശേഷം അന്‍സാറിനെ യൂണിവേഴ്സിറ്റി കോളജിലെ യൂണിറ്റ് അംഗങ്ങള്‍ കൈകാര്യം ചെയ്തു. ഇതിനു ശേഷം ക്ലാസില്‍ കയറാതെ നസീം കോളജില്‍ നിന്നും പുറത്തായി. എന്നാല്‍ പിന്നീട് സി.പി.എം ജില്ലാ നേതാക്കള്‍ ഇടപെട്ട് നസീമിന് റീ അഡ്മിഷന് വാങ്ങിക്കൊടുക്കുകയായിരുന്നെന്നും സഹപാഠികള്‍ വ്യക്തമാക്കുന്നു.
Also Read
യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിൽ ആറുപേർ പിടിയിൽ; പ്രതി പട്ടികയിൽ 15 പേർഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.