നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പണിമുടക്ക്: രണ്ടാം ദിവസവും ട്രെയിൻ തടയുന്നു

  പണിമുടക്ക്: രണ്ടാം ദിവസവും ട്രെയിൻ തടയുന്നു

  • Share this:
   തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും വെളുപ്പിന് പുറപ്പെടേണ്ടിയിരുന്ന വേണാട് എക്സ്പ്രസ്സ് സമരാനുകൂലികൾ തടഞ്ഞു. അഞ്ചു മണിക്ക് സ്റ്റേഷനിൽ എത്തിയ ഇവർ ട്രെയിനിന് കുറുകെ നിന്ന് ഗതാഗതം തടയുകയായിരുന്നു. 45 മിനിറ്റോളം ട്രെയിൻ തടഞ്ഞു വച്ചിരുന്നു. 5.45ന് ട്രെയിൻ പുറപ്പെട്ടു.

   ഇന്നേ ദിവസം തിരുവനന്തപുരം സ്റ്റേഷനിൽ കൂടുതൽ ട്രെയിൻ തടയലുകൾ ഉണ്ടാവില്ല. എന്നാൽ മറ്റു കേന്ദ്രങ്ങളിൽ തടയൽ തുടരും. 9.30ന് പുറപ്പെടേണ്ട പാലരുവി എക്സ്പ്രസ്സ് എറണാകുളം നോർത്തിൽ തടയും. കോഴിക്കോട് എക്സ്പ്രസ്സ് ഗതാഗതവും ഇത്തരത്തിൽ തടയാനാണ് തീരുമാനം. കെ.എസ്.ആർ.ടി.സി. ബസ്സുകളും നിരത്തിലിറങ്ങാത്തതിനാൽ കഴിഞ്ഞ ദിവസത്തെ പോലെ പൊതു ഗതാഗതം താറുമാറാവാനാണ് സാധ്യത.
   First published: