• HOME
  • »
  • NEWS
  • »
  • kerala
  • »
  • വാളയാർ: ദേശീയ ബാലാവകാശ കമ്മിഷൻ വ്യാഴാഴ്ച എത്തുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

വാളയാർ: ദേശീയ ബാലാവകാശ കമ്മിഷൻ വ്യാഴാഴ്ച എത്തുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

കമ്മിഷൻ അംഗം യശ്വന്ത് ജെയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാറിലെത്തുന്നത്.

News 18

News 18

  • Last Updated :
  • Share this:
    ന്യൂഡൽഹി: ദേശീയ ബാലാവകാശ കമ്മിഷൻ വ്യാഴാഴ്ച വാളയാറിലെത്തുമെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. കമ്മിഷൻ അംഗം യശ്വന്ത് ജെയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാറിലെത്തുന്നത്. കമ്മിഷൻ ചെയർമാൻ പ്രിയങ്ക് കനുങ്കോയുമായി താൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചതെന്നും വി. മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

    വാളയാർ വിഷയത്തിൽ ഇടപെടുമെന്ന് ദേശീയ ബലാവകാശ കമ്മീഷനും ദേശീയ പട്ടിക ജാതി കമ്മീഷനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംഭവം കമ്മീഷന്റെ ലീഗൽ സെൽ പരിശോധിക്കുമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനുങ്കോ ട്വീറ്റ് ചെയ്തിരുന്നു.

    സംഭവത്തിൽ പ്രോസിക്യൂഷന്റെ ഭാഗത്തെ ജാഗ്രതക്കുറവിനെക്കുറിച്ചും പൊലീസ് അന്വേഷണത്തിലെ വീഴ്ചയെക്കുറിച്ചും ദേശീയ പട്ടിക ജാതി കമ്മീഷനും പരിശോധിക്കും. ദക്ഷിണേന്ത്യയുടെ ചുമതലയുള്ള കമ്മീഷൻ ഉപാധ്യക്ഷനാകും ആരോപണങ്ങൾ പരിശോധിക്കുക. പ്രശ്നം ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

    Also Read- വാളയാർ കേസ്: ആരോപണവിധേയനായ പാലക്കാട് CWC ചെയർമാനെ മാറ്റി

    First published: