വാളയാർ വിഷയത്തിൽ ഇടപെടുമെന്ന് ദേശീയ ബലാവകാശ കമ്മീഷനും ദേശീയ പട്ടിക ജാതി കമ്മീഷനും. സംഭവം കമ്മീഷന്റെ ലീഗൽ സെൽ പരിശോധിക്കുമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി. ട്വിറ്ററിലാണ് കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂഖോയുടെ പ്രതികരണം.
സംഭവത്തിൽ പ്രോസിക്യൂഷന്റെ ഭാഗത്തെ ജാഗ്രതക്കുറവിനെക്കുറിച്ചും പൊലീസ് അന്വേഷണത്തിലെ വീഴ്ചയെക്കുറിച്ചും ദേശീയ പട്ടിക ജാതി കമ്മീഷനും പരിശോധിക്കും. ദക്ഷിണേന്ത്യയുടെ ചുമതലയുള്ള കമ്മീഷൻ ഉപാധ്യക്ഷനാകും ആരോപണങ്ങൾ പരിശോധിക്കുക. പ്രശ്നം ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കമ്മീഷൻ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.