• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുസ്ലീം ലീഗ് കൊടിമരത്തിൽ പാർട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക കെട്ടി; നാലു പേർക്കെതിരെ കേസ്

മുസ്ലീം ലീഗ് കൊടിമരത്തിൽ പാർട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക കെട്ടി; നാലു പേർക്കെതിരെ കേസ്

പിന്നീട് കൊടിമരത്തിലുണ്ടായിരുന്ന ചന്ദ്രക്കല മുറിച്ചുമാറ്റി

  • Last Updated :
  • Share this:
    വയനാട്: വയനാട് കണിയാമ്പറ്റയിൽ മുസ്ലിം ലീഗിന്‍റെ കൊടിമരത്തിൽ പാർട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക കെട്ടിയതായി പരാതി. ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി സിപിഎം മില്ലുമുക്ക് ബ്രാഞ്ച് കമ്മിറ്റിയാണ് കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

    സംഭവത്തിൽ നാലു പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കമ്പളക്കാട് പൊലീസ് അറിയിച്ചു. പിന്നീട് കൊടിമരത്തിലുണ്ടായിരുന്ന ചന്ദ്രക്കല മുറിച്ചുമാറ്റുകയും ചെയ്തതായി കണ്ടെത്തി.

    കഴിഞ്ഞ ദിവസം പാലക്കാടും സമാനമായ സംഭവം നടന്നിരുന്നു. മുതലമടയിൽ സിപിഎം പതാകയ്ക്ക് കീഴെ ദേശീയ പതാക കെട്ടിയതും വിവാദമായിരുന്നു.  തമിഴ്നാട് അതിർത്തിയായ ചെമ്മണാമ്പതി അണ്ണാനഗറിൽ കെ ജയരാജന്‍റെ വീട്ടിലായിരുന്നു സംഭവം. ഇതിന്‍റെ ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെ പതാകകൾ മാറ്റി കെട്ടി.

    Also Read-പാലക്കാട് ദേശീയ പതാകയോട് അനാദരവ്; CPM പതാകയ്ക്ക് താഴെ ദേശീയ പതാക കെട്ടി

    വാട്ടർടാങ്കിൽ ചത്ത എലിയും പുഴുക്കളും; വാട്ടർ പ്യൂരിഫയറിൽ ചത്ത പല്ലി; അങ്കണവാടിയിൽ ആരോഗ്യവകുപ്പ് പരിശോധന

    തൃശ്ശൂർ: അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ ചത്ത എലിയേയും പുഴുക്കളേയും കണ്ടെത്തി. ചേലക്കര പാഞ്ഞാള്‍ തൊഴുപ്പാടം 28-ാംനമ്പര്‍ അംഗന്‍വാടിയിലെ വാട്ടര്‍ ടാങ്കില്‍ നിന്നാണ് ചത്ത എലിയുടെയും, പുഴുകളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ നിന്നുള്ള വെള്ളമാണ് കുട്ടികൾക്ക് നൽകിയിരുന്നത്.

    കുട്ടികൾക്ക് അസുഖം വിട്ടുമാറാത്തതിനെ തുടർന്ന് അങ്കണവാടിയിലെത്തിയ രക്ഷിതാക്കൾ നടത്തിയ പരിശോധനയിലാണ് മലിനമായ വെള്ളമാണ് കുട്ടികൾക്ക് നൽകിയതെന്ന് കണ്ടെത്തിയത്. രക്ഷിതാക്കൾ വിവരമറിയിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ അങ്കണവാടിയിലെത്തി പരിശോധന നടത്തി.

    ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ അങ്കണവാടിയുടെ അടുക്കളയിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫെയറിൽ നിന്ന് ചത്ത പല്ലിയേയും കണ്ടെത്തി. തുടർന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അങ്കണവാടി അടച്ചിടാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
    Published by:Jayesh Krishnan
    First published: