• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലക്കാട് ദേശീയ പതാകയോട് അനാദരവ്; CPM പതാകയ്ക്ക് താഴെ ദേശീയ പതാക കെട്ടി

പാലക്കാട് ദേശീയ പതാകയോട് അനാദരവ്; CPM പതാകയ്ക്ക് താഴെ ദേശീയ പതാക കെട്ടി

സംഭവത്തിൽ ദേശീയ പതാകയെ അപമാനിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി.

  • Last Updated :
  • Share this:
    പാലക്കാട്: പാലക്കാട് മുതലമടയിൽ സി.പി. എം. കൊടിക്ക് താഴെ ദേശീയ പതാക കെട്ടി. ചെമ്മണാമ്പതി അണ്ണാനഗറില്‍ ഇന്നു രാവിലെയാണ് സംഭവം. ചെമ്മണാമ്പതി സ്വദേശിയായ കെ ജയരാജന്റെ വീട്ടിലാണ് സിപിഎം പതാകയ്ക്ക് താഴെ ദേശീയ പതാക കെട്ടിയത്. ഇയാൾ പാർട്ടി അനുഭാവിയാണ്. വിവാദമായതിന് പിന്നാലെ സിപിഎം കൊടി അഴിച്ചുമാറ്റി.

    കുട്ടികളാണ് പതാക കെട്ടിയതെന്ന് സി.പി.എം വിശദീകരണം. അതേസമയം സംഭവത്തിൽ ദേശീയ പതാകയെ അപമാനിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി.

    Also Read-'സ്വാതന്ത്ര്യവും ജനാധിപത്യവും സ്ഥിതിസമത്വവും സംരക്ഷിക്കുന്നതിന് ജനങ്ങള്‍ രംഗത്ത് വരേണ്ട സമയം'; ദേശീയ പതാക ഉയര്‍ത്തി പി ജയരാജന്‍

    BJP പ്രവർത്തകർ സ്ഥാപിച്ച ദേശീയ പതാക പിഴുതെറിഞ്ഞു; ഒരാൾ കസ്റ്റഡിയിൽ

    തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബിജെപി പ്രവർത്തകർ സ്ഥാപിച്ച ദേശീയ പതാക പിഴുതെറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നെയ്യാറ്റിൻകര കോട്ടക്കലിന് സമീപം ബിജെപി പ്രവർത്തകർ സ്ഥാപിച്ച ദേശീയ പതാകയാണ് പിഴുതെറിഞ്ഞത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം.

    ആക്രമണം നടത്തിയ കോട്ടക്കൽ വലിയവിള സ്വദേശി അഗസ്റ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൻറെ സ്ഥാപനത്തിൻറെ മുന്നിൽ പതാക സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന വാദവുമായി അഗസ്റ്റിൻ രംഗത്തെത്തുകയായിരുന്നു. കോട്ടക്കലിൽ പഴം പച്ചക്കറി വ്യാപാരം നടത്തുന്ന ആളാണ് അഗസ്റ്റിൻ.

    ബിജെപി പ്രവർത്തകർ പതാക ഉയർത്തുന്ന സമയത്ത് പഞ്ഞെത്തിയ അഗസ്റ്റിൻ പതാക അടങ്ങിയ സ്തംഭത്തെ വലിച്ചെറിയുകയായിരുന്നു. നിലവിൽ മാരായമുട്ടം പോലീസിന്റെ കസ്റ്റഡിയിലാണ് അഗസ്റ്റിൻ.
    Published by:Jayesh Krishnan
    First published: