ദേശീയ പാത വികസനം: ഭൂമിയേറ്റെടുക്കാന്‍ കിഫ്ബി 349.7 കോടി രൂപ കൈമാറി

ഭൂമി ഏറ്റെടുക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള പ്രത്യേക അക്കൗണ്ടിലേക്കാണ് തുക മാറ്റിയത്.

News18 Malayalam | news18-malayalam
Updated: November 22, 2019, 8:08 PM IST
ദേശീയ പാത വികസനം: ഭൂമിയേറ്റെടുക്കാന്‍ കിഫ്ബി 349.7 കോടി രൂപ കൈമാറി
News18
  • Share this:
തിരുവനന്തപുരം: ദേശീയപാത് വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്‍റെ 25 ശതമാനം കിഫ്ബി നൽകും. ഇതിന്‍റെ ആദ്യഗഡുവായി 349.7 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ കിഫ് ബി കൈമാറി. ഭൂമി ഏറ്റെടുക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള പ്രത്യേക അക്കൗണ്ടിലേക്കാണ് തുക മാറ്റിയത്.

ദേശീയപാതാ വികസനത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ ബഹുദൂരം മുന്നേറിയ പ്പോഴും സ്ഥലമേറ്റെടുക്കലിലെ കാലതാമസവും  ചെലവും കാരണം കേരളത്തിന് കാര്യമായി മുന്നോട്ടു പോകാനായിരുന്നില്ല. കേരളത്തില്‍ സ്ഥലമേറ്റെടുക്കുന്നതിനുള്ള ചെലവ് കൂടുതലായതു കൊണ്ട് 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന നിലപാട് കേന്ദ്ര ഗതാഗത മന്ത്രാലയം സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് മുഖ്യന്ത്രി പിണറായി വിജയന്‍ കേന്ദ്ര  മന്ത്രി നിതിന്‍ ഗഡ്കരിയുമായി നേരിട്ട് നടത്തിയ ചര്‍ച്ചകളിലാണ് കുരുക്കഴിഞ്ഞത്.

Also Read കേരളത്തില്‍ മുതല്‍മുടക്കാന്‍ താൽപര്യം പ്രകടിപ്പിച്ച് അബുദാബി ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി

ദേശീയപാതാ വികസനം ഒഴിവാക്കാനാകത്തതു
കൊണ്ട് 25 ശതമാനം ചെലവ് വഹിക്കാന്‍ സംസ്ഥാനം സമ്മതിച്ചു. 5,374 കോടി രൂപയാണ് സംസ്ഥാനത്തിന്‍റെ മൊത്തം ബാധ്യത. ഇതിലേക്കാണ് 349.7 കോടി കൈമാറിയത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം, പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കിഫ്ബി ചീഫ് എക്സി ക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ ഒരു ത്രികക്ഷി കരാര്‍ ഇതിന്‍റെ ഭാഗമായി ഒപ്പിട്ടിട്ടുണ്ട്.
First published: November 22, 2019, 8:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading