നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വയനാട് പഴയ വയനാടല്ല: രാജ്യം ഉറ്റുനോക്കുന്ന മണ്ഡലത്തിൽ പ്രചാരണത്തിനെത്തുന്നത് മുന്നണികളിലെ വമ്പന്‍മാര്‍

  വയനാട് പഴയ വയനാടല്ല: രാജ്യം ഉറ്റുനോക്കുന്ന മണ്ഡലത്തിൽ പ്രചാരണത്തിനെത്തുന്നത് മുന്നണികളിലെ വമ്പന്‍മാര്‍

  മൂന്ന് മുന്നണികളുടെയും താര പ്രചാരകരെ കൊണ്ട് സമ്പന്നമായിരിക്കും വയനാട്ടിലെ ഈ ആഴ്ച .

  രാഹുലും പ്രിയങ്കയും വയനാട്ടിൽ നടത്തിയ റോഡ് ഷോ.

  രാഹുലും പ്രിയങ്കയും വയനാട്ടിൽ നടത്തിയ റോഡ് ഷോ.

  • News18
  • Last Updated :
  • Share this:
   വയനാട് : രാജ്യം ഉറ്റു നോക്കുന്ന തെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ഇപ്പോള്‍ പഴയ വയനാടല്ല. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ആഴ്ചയിലേക്ക് കടക്കുമ്പോൾ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി ഇവിടെ എത്തുന്നത് ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖര്‍.മൂന്ന് മുന്നണികളുടെയും താര പ്രചാരകരെ കൊണ്ട് സമ്പന്നമായിരിക്കും വയനാട്ടിലെ ഈ ആഴ്ച .

   Also Read-'യുഡിഎഫിന് വോട്ട് മറിച്ച് മുഖ്യമന്ത്രി തോൽപിക്കാൻ ശ്രമിക്കുന്നു'; വിഷുപ്പുലരിയിൽ ശബരിമല ദർശനം നടത്തി കെ സുരേന്ദ്രൻ

   ഇന്നെത്തുന്ന രാഹുൽ ഗാന്ധിയും ശനിയാഴ്ച എത്തുന്ന പ്രിയങ്കയുമാണ് മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ സൂപ്പര്‍ താരങ്ങള്‍. മുന്‍ ക്രിക്കറ്റ് താരവും മന്ത്രിയുമായ നവജോത് സിങ്ങ് സിദ്ദു വെള്ളിയാഴ്ച എത്തും. ഗുലാം നബി ആസാദ്, സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, ഖുശ്ബു എന്നിവരും രാഹുലിനായി പ്രചാരണത്തിന് വരുംദിനങ്ങളിൽ ഇവിടെ എത്തും.

   വെള്ളിയാഴ്ച എത്തുന്ന ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുമാണ് എന്‍ ഡി എ യുടെ താരപ്രചാരകര്‍. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദും തുഷാര്‍ വെള്ളാപ്പള്ളിക്കായി വയനാട്ടില്‍ പ്രചാരണത്തിനെത്തും.

   ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.പി സുനീറിന്റെ പ്രചാരണത്തിന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള എന്നിവരാണെത്തുന്നത്.

   First published:
   )}