യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ പട്ടിക പുറത്തു വിട്ട് അഖിലേന്ത്യ നേതൃത്വം

സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള അഭിമുഖത്തിലും എഴുത്ത് പരീക്ഷയിലുമൊന്നും പങ്കെടുക്കാത്ത നേതാക്കളും ഇതിൽ കടന്നു കൂടിയിട്ടുണ്ട്.

News18 Malayalam | news18
Updated: December 7, 2019, 5:12 PM IST
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ പട്ടിക പുറത്തു വിട്ട് അഖിലേന്ത്യ നേതൃത്വം
ഇന്ത്യൻ യൂത്ത് കോൺഗ്രസ്
  • News18
  • Last Updated: December 7, 2019, 5:12 PM IST
  • Share this:
കൊച്ചി: യൂത്ത് കോൺഗ്രസ് അഖിലേന്ത്യ നേതൃത്വവും കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പ് നേതാക്കളും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. തെരഞ്ഞെടുപ്പ് വേണ്ടെന്നും സമവായം മതിയെന്നും ശഠിക്കുന്ന സംസ്ഥാനത്തെ നേതാക്കളെ വെട്ടിലാക്കാൻ പത്ത് യൂത്ത് കോൺഗ്രസ് നേതാക്കളുടെ ലിസ്റ്റാണ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ പട്ടികയായി പുറത്തിറക്കിയിരിക്കുന്നത്.

ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, ശബരിനാഥ്, രമ്യ ഹരിദാസ്, വിദ്യ ബാലകൃഷ്ണൻ, സുസൂർ എൻ.എസ്, പ്രേംരാജ് എസ്.ജെ, റിജിൽ മാക്കോട്ടിൽ, റിയാസ് മുക്കോളി, എസ്.എം.ബാലു തുടങ്ങിയവരാണ് ലിസ്റ്റിൽ ഉള്ളത്. സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള അഭിമുഖത്തിലും എഴുത്ത് പരീക്ഷയിലുമൊന്നും പങ്കെടുക്കാത്ത നേതാക്കളും ഇതിൽ കടന്നു കൂടിയിട്ടുണ്ട്.

ഗ്രൂപ്പ് സമവായത്തിലൂടെ ഷാഫി പറമ്പിലിനെ പ്രസിഡന്‍റായും ശബരിനാഥിനെ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുക്കാൻ സംസ്ഥാനത്തെ നേതാക്കൾ ധാരണ ആയപ്പോഴാണ് തെരഞ്ഞെടുപ്പ് വേണമെന്ന നിർബന്ധവുമായി അഖിലേന്ത്യാ നേതൃത്വം വന്നത്. അവർ നടത്തിയ അഭിമുഖ പരീക്ഷയോട് സംസ്ഥാനത്തെ നേതാക്കൾ സഹകരിച്ചില്ല. തെരഞ്ഞെടുപ്പ് നടത്താനുള്ള അഖിലേന്ത്യാ നേതൃത്വത്തിന്‍റെ നീക്കത്തിനെതിരെ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ കേസ് നൽകി സ്റ്റേ വാങ്ങുകയും ചെയ്തു.

വിവാദ മാർക്ക് ദാനത്തിൽ തുടർ നടപടിയുമായി എംജി സർവകലാശാല

എന്നാൽ, തെരഞ്ഞെടുപ്പ് നടത്തി ക്രിസ്മസിന് മുമ്പ് പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിക്കുമെന്ന വാശിയിലാണ് അഖിലേന്ത്യാ നേതൃത്വം. ഗ്രൂപ്പ് നേതാക്കൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണോ പുതിയ ലിസ്റ്റ് പുറത്ത് വിട്ടതെന്നും സംശയമുണ്ട്.
First published: December 7, 2019, 5:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading