കോഴിക്കോട് : മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ജസ്പ്രീത് സിങ് ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയതായി ദേശീയ ന്യൂനപക്ഷ കമ്മീഷന്. വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യ ത്തെക്കുറിച്ച് അന്വേഷിച്ച് ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടതെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്മാന് ജോര്‍ജ്ജ് കുര്യന് അറിയിച്ചു.
ഡിജിപി, കോഴിക്കോട് ജില്ലാ കളക്ടര്‍, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവരില്‍ നിന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചാബ് സ്വദേശിയായ ജസ്പ്രീത് ആത്മഹത്യ ചെയ്തത് പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനാലാണെന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരോപണം.
75ശതമാനം ഹാജർ ജസ്പ്രീതിന് ഇല്ലാത്തതിനാൽ ജസ്പ്രീത് സെമസ്റ്റർ ഔട്ട് ആയിരുന്നു. ഇന്ന് അവസാന സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് ജസ്പ്രീതിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ജസ്പ്രീതിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ് എഫ് ഐ, കെ എസ് യു തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.