കോഴിക്കോട്: ഐഎൻഎല്ലിലെ പ്രതിസന്ധി ചർച്ച നടത്തി പരിഹരിച്ചെങ്കിലും പ്രശ്നങ്ങൾക്ക് പൂർണ്ണ പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് പുതിയ സംഭവ വികാസങ്ങൾ തെളിയിക്കുന്നത്. പാർട്ടിയിൽ പല ഘട്ടങ്ങളിൽ നടപടി നേരിട്ട മുൻകാല നാഷണൽ സെക്കുലർ കോൺഫറൻസ് (എൻ. എസ്. സി) നേതാക്കളായ എം. എ. ജലീൽ പൂനലൂർ, പി എസ് സി കോഴ ആരോപണം ഉന്നയിച്ച ഇ സി മുഹമ്മദ്, നിലവിലെ ഐ. എൻ. എൽ ഭാരവാഹിയായ കരീം പുതുപ്പാടി, എൻ. എസ്. സി മുൻ കാല നേതാക്കളായ സിറാജ് പെരിനാട്, നിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് വീണ്ടും നാഷണൽ സെക്കുലർ കോൺഫറൻസിന് രൂപം കൊടുക്കുന്നത്.
ഇതിന്റെ ഭാഗമായി ജില്ലകമ്മിറ്റികൾക്ക് രൂപം നൽകി തുടങ്ങി. യോജിപ്പിൽ എത്തിയെങ്കിലും ഐഎൻഎല്ലിലെ നിലവിലെ തർക്കങ്ങൾ മുതലെടുക്കാമെന്നാണ് എൻ. എസ്. സി നേതാക്കളുടെ പ്രതീക്ഷ. 2019 ൽ എൻ. എസ്. സി, ഐ എൻ എല്ലിൽ ലയിക്കുമ്പോൾ ഉണ്ടായ ധാരണകളിൽ ഒന്നുപോലും പൂർണ്ണമായും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ജലീലിൽ പൂനലൂർ ആരോപിച്ചു. മതേതര ഇടതുപക്ഷ സമൂഹങ്ങൾ ഏറെ പ്രതീക്ഷ പുലർത്തിയ എൻ.എസ്.സി. ലയനവും ഐ.എൻ.എലിന്റെ മുന്നണി പ്രവേശന ലക്ഷ്യവും ചാപിള്ളയാക്കി മാറ്റുന്നതിൽ ലീഗും ഒരു വിഭാഗം ഐ. എൻ. എൽ നേതാക്കളുംവിജയിച്ചിരിക്കുകയാണ്.
ഒരു നിലയ്ക്കും യോജിച്ചുപോകാനാകാത്ത നിലയിൽ ഐ.എൻ.എലിലെ ഗ്രൂപ്പു പോരും തമ്മിലടിയും രൂക്ഷവും അസഹനീയവുമായിരിക്കുന്നു. സി.പി.എം-എൽ.ഡി.എഫ്. നേതൃത്വങ്ങളുടേയും സമൂഹം ആദരിക്കുന്ന മഹത് വ്യക്തിത്വങ്ങളുടേയും നിരന്തര അഭ്യർത്ഥനകളും മധ്യസ്ഥ ശ്രമങ്ങളും അനുസരിക്കുവാനോ അംഗീകരിക്കുവാനോ ഇരുവിഭാഗവും ഇനിയും തയ്യാറായിട്ടില്ല.
Also Read-
എന്താണീ സെമികേഡർ? കോൺഗ്രസുകാർക്ക് പിടികിട്ടുന്നില്ല; കമ്മ്യൂണിസ്റ്റ് മാതൃകയ്ക്ക് എതിരേ നേതാക്കൾ
ആദർശത്തിന് പുകൾപെറ്റ ഐ.എൻ.എൽ, ഒരു വിഭാഗം അധികാരമോഹികളുടേയും കോഴ ധന സമ്പാദകരുടേയും താവളമായി മാറിയിരിക്കുന്നു. ഇടതുപക്ഷ മുന്നണിക്കും പ്രവർത്തകർക്കും അപമാനമാകുന്ന നിലയിൽ തെരുവുയുദ്ധങ്ങൾ നിത്യ സംഭവമായിമാറിയിരിക്കുന്നു. മൂല്യാധിഷ്ടിത രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ഒരാൾക്കുംതുടരാനാകാത്ത നിലയിൽ ഐ.എൻ.എൽ അപജയത്തിന്റെ പടുകുഴിയിൽവീണിരിക്കുന്നു.
Also Read-
Plus One Exam | പ്ലസ് വണ്‍ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; സെപ്റ്റംബര്‍ 24 മുതല്‍
അതിനാൽ കേരള രാഷ്ട്രീയത്തിന്റെ ദിശ പുനർനിർണ്ണയിക്കുകയെന്ന ലക്ഷ്യത്തോടെ ഐ. എൻ.എലുമായി നടത്തിയ ലയനത്തിൽ നിന്നു പിൻമാറി സെക്കുലർ കോൺഫറൻസ് പുനസ്ഥാപിക്കുകയാണെന്ന് എൻ.എസ്.സി.സംസ്ഥാന നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുതിയ നീക്കത്തിന് പിന്നിൽ പി. ടി. എ റഹിം എം. എൽ. എയുടെ പിന്തുണയുണ്ടെന്നാണ് നേതാക്കളുടെ അവകാശവാദം. എന്നാൽ ഇത്തരമൊരു നീക്കം തന്റെ അറിവോടെയല്ലെന്നും, തനിക്ക് യാതൊരു പങ്കുമില്ലെന്നും പി.ടി.എ റഹിം എംഎൽഎ വ്യക്തമാക്കി. ഐഎൻ എൽ പിളർന്നപ്പോൾ ആ വിഭാത്തെ കൂടെ നിർത്തി പാർട്ടി രൂപീകരിക്കാനായിരുന്നു ആദ്യ നീക്കം.
എന്നാൽ അവർ ഒത്തൂതീർപ്പിലെത്തിയതോടെ അത് നടക്കാതെ വന്നു. ഐഎൻല്ലിലെ പ്രശ്നങ്ങൾക്ക് താത്ക്കാലിക പരിഹാരമായെങ്കിലും മെമ്പർഷിപ്പ് ക്യാംപെയിനുമായി ബന്ധപ്പെട്ട് കാസർകോഡും തൃശൂരിലും ചേർന്ന യോഗങ്ങളിൽ രൂക്ഷമായ ചേരിതിരുവണ്ടായിരുന്നു. ഇത് മുതലാക്കി കൂടുതൽ അസംതൃപ്തരെ ഒപ്പം നിർത്താനാണ് പുതിയ ചേരി ലക്ഷ്യമിടുന്നതും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.