• HOME
 • »
 • NEWS
 • »
 • kerala
 • »
 • Nationwide Strike | ദേശീയ പണിമുടക്ക്: അവശ്യ സർവീസുകൾ ക്രമീകരിച്ച് കെഎസ്ആർടിസി

Nationwide Strike | ദേശീയ പണിമുടക്ക്: അവശ്യ സർവീസുകൾ ക്രമീകരിച്ച് കെഎസ്ആർടിസി

യാത്രക്കാര്‍ക്ക് പരമാവധി യാത്രാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പടുത്തുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

ksrtc

ksrtc

 • Last Updated :
 • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 28, 29 തീയതികളില്‍ പൊതുപണിമുടക്ക് (National Strike)  നടക്കുന്ന സാഹചര്യത്തില്‍ അവശ്യ സര്‍വീസുകള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി കെഎസ്ആര്‍ടിസി (KSRTC) എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യ സര്‍വീസുകള്‍ ക്രമീകരിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

  ജീവനക്കാരുടെ ലഭ്യത അനുസരിച്ച് പൊലീസ് സഹായത്തോടെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലാതെ മറ്റ് പ്രധാന റൂട്ടുകളില്‍ സര്‍വീസുകള്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഞായറാഴ്ച സാധാരണയില്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തും പണിമുടക്ക് കഴിയുന്ന മാര്‍ച്ച് 30 ബുധനാഴ്ച പരമാവധി സര്‍വീസുകളും അഡീഷണല്‍ സര്‍വീസുകളും ആവശ്യാനുസരണം ഏര്‍പ്പെടുത്തും.

  യാത്രക്കാര്‍ക്ക് പരമാവധി യാത്രാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പടുത്തുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. ഇന്ന് മാത്രം സംസ്ഥാനത്ത കെഎസ്ആര്‍ടിസി 3909 സര്‍വീസുകളാണ് നടത്തിയത്. സാധാരണ നടത്തുന്ന സര്‍വീസുകളേക്കാള്‍ 700 ല്‍ ഇന്ന് മാത്രം നടത്തിയത്.

  കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെയാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി സംഘടിപ്പിച്ച ദേശീയ കൺവൻഷൻ മാർച്ച് 28നും 29നും ദ്വിദിന ദേശീയ പണിമുടക്കിന്‌ ആഹ്വാനം ചെയ്തത്.
   തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കര്‍ഷകരുടെ ആറു ആവശ്യങ്ങള്‍ അടങ്ങിയ അവകാശ പത്രിക ഉടന്‍ അംഗീകരിക്കുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക, പൊതുമേഖല സ്വകാര്യവല്‍ക്കരണവും ദേശീയ ആസ്തി വില്‍പനയും നിര്‍ത്തിവെക്കുക, കോവിഡിന്റെ ഫലമായി സംഭവിച്ച വരുമാന നഷ്ടപരിഹാരമായി ആദായ നികുതിയില്ലാത്തവര്‍ക്ക് പ്രതിമാസം 7500 രൂപ നല്‍കുക, ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വര്‍ദ്ധിപ്പിക്കുക, അസംഘടിത തൊഴിലാളികള്‍ക്ക് സാര്‍വത്രിക സാമൂഹ്യസുരക്ഷാപദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 28നും 29നും പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേരളത്തില്‍ നിന്ന് 22 തൊഴിലാളി സംഘടനകള്‍ പണിമുടക്കിന്റെ ഭാഗമാകും.

  നാല് ദിവസം സംസ്ഥാനത്ത് ബാങ്കുകൾ അടഞ്ഞ് കിടക്കും

  സംസ്ഥാനത്ത് അടുത്ത നാല് ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കും. ശനി, ഞായർ അവധി ദിവസങ്ങളാണ്. പിന്നീടുള്ള രണ്ട് ദിവസം ട്രേഡ് യൂണിയനുകളുടെ സംയുക്ത പണിമുടക്കാണ്. ബാങ്ക് ജീവനക്കാരും പണിമുടക്കിൽ അണിനിരക്കുമെന്നതാണ് നാല് ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കാനുള്ള കാരണം. അതേ സമയം ഓണ്‍ലൈൻ ഇടപാടുകളെ സമരം ബാധിക്കാനിടയില്ല. ബാങ്കിൽ നേരിട്ടെത്തേണ്ട ആവശ്യക്കാർക്കും ഓണ്‍ലൈൻ ഇടപാട് പരിചയമില്ലാത്തവർക്കും ഇത് പ്രതിസന്ധിയാകും. 30, 31 തീയതികളിൽ പ്രവർത്തിച്ചതിന് ശേഷം വാർഷിക കണക്കെടുപ്പായതിനാൽ ഏപ്രിൽ ഒന്നിന് വീണ്ടും അവധിയായിരിക്കും.


  Related News- K Rail | സജി ചെറിയാന്‍ ഇടപെട്ട് അലൈന്‍മെന്റില്‍ മാറ്റം വരുത്തി; ബന്ധുക്കളുടെ വീട് ഒഴിവാക്കി; ആരോപണവുമായി സമരസമിതി

  ബാങ്ക് ജീവനക്കാരുടെ ഒൻപത് സംഘടനകളിൽ സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും അംഗങ്ങളായ മൂന്ന് സംഘടനകൾ സംസ്ഥാനത്ത് പണി മുടക്കുന്നുണ്ട്. ബാങ്ക് സ്വകാര്യ വൽക്കരണം, പുറം കരാർ തുടങ്ങിയവ ഉപേക്ഷിക്കുക, നിക്ഷേപ പലിശ വർധിപ്പിക്കുക, കിട്ടാക്കടങ്ങൾ തിരിച്ച് പിടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്കിൽ അണിചേരുന്നത്. ദേശസാൽകൃത ബാങ്കുകളുടെയും സഹകരണ ഗ്രാമീണ്‍ ബാങ്കുകളുടെയും പരമ്പരാഗത സ്വകാര്യ ബാങ്കുകളുടെയും പ്രവർത്തനം തടസ്സപ്പെടും.
  Published by:Jayashankar AV
  First published: