ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച വനിതാ നേതാവിനെ പുരുഷ പോലീസ് കൈയേറ്റം ചെയ്ത സംഭവം ദേശീയ വനിതാ കമ്മീഷന്‍ ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെത്തുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ അറിയിച്ചു.
Also Read- ആമസോൺ കാടുകൾ കത്തിയപ്പോൾ ബ്രസീൽ എംബസിക്ക് മുന്നിൽ പ്രതിഷേധിച്ചവർ ബ്രഹ്‌മപുരത്തെ പുക കാണുന്നില്ലേ?
‘മാര്‍ച്ച് ഒമ്പതിന് കേരളത്തിലെത്തും. ഈ വിഷയം ഏറ്റെടുക്കും’ – വിഷയം ചൂണ്ടിക്കാട്ടിയ മഹിളാ മോര്‍ച്ചയുടെ ട്വീറ്റിന് മറുപടിയായിട്ടാണ് രേഖ ശര്‍മ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് മുണ്ടിക്കല്‍താഴം ജംഗ്ഷനില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം വിസ്മയ പിലാശ്ശേരിയെ ആണ് പുരുഷ പൊലീസുകാരന്‍ തടഞ്ഞത്.
Also Read- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 12ന് തൃശൂരിൽ; BJP പൊതുസമ്മേളനത്തിൽ സംസാരിക്കും
സംഭവത്തിന് പിന്നാലെ ദേശീയ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും യുവമോർച്ച പരാതി നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.