• HOME
  • »
  • NEWS
  • »
  • kerala
  • »
  • Nationwide Strike | സ്‌കൂളില്‍ ജോലിക്കെത്തിയ 15 അധ്യാപകരെ സമരാനുകൂലികള്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു

Nationwide Strike | സ്‌കൂളില്‍ ജോലിക്കെത്തിയ 15 അധ്യാപകരെ സമരാനുകൂലികള്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു

അധ്യാപകര്‍ക്കുനേരെ അസഭ്യവര്‍ഷവും നടത്തുകയും പുറത്തിറങ്ങുമ്പോള്‍ കാണിച്ചുതരാമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്തു

  • Share this:
    കൊല്ലം: സ്‌കൂളില്‍ ജോലിക്കെത്തിയ 15 അധ്യാപകരെ സമരാനുകൂലികള്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. കടയ്ക്കല്‍ ചിതറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജോലിക്കെത്തിയ അധ്യാപകരെയാണ് ക്ലാസ് മുറിയില്‍ പൂട്ടിയിട്ടത്. പിടിഎ പ്രസിഡന്റും സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗവും ചിതറ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ എസ് ഷിബുലാലിന്റെ നേതൃത്വത്തിലാണ് അധ്യാപകരെ പൂട്ടിയിട്ടത്.

    അധ്യാപകര്‍ക്കുനേരെ അസഭ്യവര്‍ഷവും നടത്തുകയും പുറത്തിറങ്ങുമ്പോള്‍ കാണിച്ചുതരാമെന്ന് ഷിബുലാല്‍ ഭീഷണപ്പെടുത്തുകയും ചെയ്തു. വന്‍ പൊലീസ് സന്നാഹം സ്‌കൂളിന് മുന്നില്‍ നിലയുറപ്പിച്ചു.

    Also Read-Nationwide Strike | CPM ഭരിക്കുന്ന സഹകരണ ബാങ്കില്‍ ഷട്ടര്‍ അടച്ചിട്ടിരുന്ന് ജോലി ചെയ്ത് ജീവനക്കാര്‍; പ്രതിഷേധം

    അതേസമയം തിരുവനന്തപുരം ലുലു മാളില്‍ ജോലിക്കെത്തിയ ജീവനക്കാരെയും പ്രതിഷേധക്കാര്‍ തടഞ്ഞു. ഗേറ്റിന് മുന്നില്‍ സമരാനുകൂലികള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. മാള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഇവര്‍. കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സമരക്കാരും കടയുടമകളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

    Also Read-Nationwide Strike | തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ സമരക്കാരുടെ പ്രതിഷേധം; ജീവനക്കാരെ തടഞ്ഞു

    കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍, കര്‍ഷക നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ഞായറാഴ്ച അര്‍ധരാത്രിയാണ് ആരംഭിച്ചത്. 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി വരെ നീളും. പാല്‍, പത്രം, ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

    Also Read-Nationwide Strike| 'വാഹനമോടിച്ച് പ്രകോപനമുണ്ടാക്കിയ ഇടങ്ങളിൽ മാത്രമാണ് ആക്രമണം ഉണ്ടായത്': കോടിയേരി ബാലകൃഷ്ണൻ

    ബാങ്ക് തൊഴിലാളി യൂണിയനുകളും പണിമുടക്കില്‍ പങ്കെടുന്നതിനാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടിട്ടുണ്ട്. സഹകരണ മേഖലയിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകള്‍ സംയുക്തമായിട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
    Published by:Jayesh Krishnan
    First published: