മലപ്പുറം: ദേശീയ പണിമുടക്ക്(Nationwide Strike) ദിവസം മലപ്പുറം തിരൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ(Auto Driver) സമരാനുകൂലികള്‍ മര്‍ദിക്കുന്ന(Attack) സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. യാസര്‍ അറാഫത് എന്ന ഓട്ടോ ഡ്രൈവര്‍ക്കാണ് മര്‍ദനമേറ്റത്. ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവര്‍ യാസറിനെ പണിമുടക്ക് അനുകൂലികള്‍ മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തിനു തുടക്കമിട്ടത് സമരക്കാരാണെന്ന് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. എന്നാല്‍ യാസറാണ് ആദ്യം ആക്രമിച്ചതെന്നായിരുന്നു പണിമുടക്കനുകൂലികളുടെ വാദം. സംഭവത്തില്‍ നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഓട്ടോയില്‍ രോഗിയുമായി തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തുമ്പോഴായിരുന്നു ആക്രമണം. സാരമായ പരുക്കേറ്റ യാസര്‍ അറാഫത്തിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പതിനഞ്ച് മിനിറ്റോളം റോഡിലിട്ട് തന്നെ മര്ദ്ദിച്ചെന്നുംമൂക്കിലും വായിലും ചോര ഒലിപ്പിച്ചുകൊണ്ട്, തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കി യാസര്‍ സംഭവത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ എത്തുകയും ചെയ്തിരുന്നു. ഓട്ടോറിക്ഷ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടാണ് തൊഴിലാളി നേതാക്കള്‍ യാസറിനെ അടച്ചു പരിക്കേല്‍പ്പിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.