തിരുവനന്തപുരം: കപ്പയും കഞ്ഞിയുമൊക്കെ പണ്ട് പാവപ്പെട്ടവന്റെ ഐറ്റമായിരുന്നു. എന്നാൽ, ഇന്ന് റിച്ചാണ് റിച്ച്. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ മെനുവിൽ വരെ കപ്പ കയറിക്കൂടി. സാധാരണ ഒരു ഹോട്ടലിൽ ചെന്ന് കപ്പയും മീൻകറിയും കഴിക്കണമെങ്കിൽ 100 രൂപയ്ക്കുള്ളിൽ നിൽക്കും. എന്നാൽ, ഒരു കിലോ പച്ച കപ്പക്കിഴങ്ങ് കിട്ടണമെങ്കിൽ ഓഫർ കിഴിച്ച് 429 രൂപ നൽകണം. എവിടെയാണെന്നല്ലേ ആമസോണിൽ.
വില കണ്ട് കണ്ണുതള്ളി പോയത് വേറെയാർക്കുമല്ല, മലയാളിക്ക് തന്നെയാണ്. നാട്ടിൽ ചന്തയിൽ 25 രൂപ മുതൽ 30 രൂപ വരെയാണ് ഒരു കിലോ കപ്പ കിഴങ്ങിന് വില. സൂപ്പർ മാർക്കറ്റുകളിലേക്ക് കയറിയാൽ ചിലപ്പോൾ കുറച്ചുകൂടി വില ഉയരും. എന്നാലും ഈ പൊന്നിൻ വില കൊടുത്ത് കപ്പ വാങ്ങേണ്ട അവസ്ഥ ഉണ്ടായിട്ടില്ല.
![]()
അതേസമയം, ഈ വില കൊടുത്ത് ആരും കപ്പ വാങ്ങിയേക്കല്ലേ എന്നാണ് ഒരാളുടെ കമന്റ്. ആമസോണിലെ വിലയുടെ പത്തിലൊന്ന് വിലയ്ക്ക് കേരളത്തിലും തമിഴ്നാട്ടിലും കപ്പ ലഭിക്കും. ഉത്തേരേന്ത്യയിൽ പോലും എട്ടിലൊന്ന് വിലയ്ക്ക് കപ്പ ലഭിക്കുമെന്നും കമന്റിൽ വ്യക്തമാക്കുന്നു.
നേരത്തെ, 3000 രൂപയ്ക്ക് ആമസോൺ ചിരട്ട വിൽപ്പനയ്ക്ക് വെച്ചത് മലയാളികൾക്കിടയിൽ ചർച്ചയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.