• HOME
  • »
  • NEWS
  • »
  • kerala
  • »
  • നവ് ജ്യോത് ഖോസ ലേബർ കമ്മീഷണർ; ജാഫർ മാലിക്കിന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല

നവ് ജ്യോത് ഖോസ ലേബർ കമ്മീഷണർ; ജാഫർ മാലിക്കിന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല

പിആർഡി ഡയറക്ടർ ജാഫർ മാലിക്കിന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല നൽകി. ഡോക്ടർ ചിത്രയെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി നിയമിച്ചു. 

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നവ് ജ്യോത് ഖോസയെ ലേബർ കമ്മീഷണറായി നിയമിച്ചു. പിആർഡി ഡയറക്ടർ ജാഫർ മാലിക്കിന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല നൽകി. ഡോക്ടർ ചിത്രയെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി നിയമിച്ചു. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ചുമതലയും ചിത്രയ്ക്ക് ആയിരിക്കും.
    എൻ ദേവീദാസ് മൈനിങ് ആൻഡ് ജിയോളജി ഡയറക്ടറായി നിയമിക്കപ്പെട്ടിട്ടുണ്ട്. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

    സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചയും ഐഎഎസ് തലപ്പത്ത് മാറ്റങ്ങൾ വരുത്തിയിരുന്നു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചു. ആലപ്പുഴ കളക്ടറായിരുന്ന രേണുരാജിനെ എറണാകുളം ജില്ലാ കളക്ടറായും നിയമിച്ചു. ജാഫര്‍ മാലിക്കിനെ പി.ആര്‍.ഡി ഡയറക്ടറായി നിയമിച്ചു. ജെറോമിക് ജോര്‍ജാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍. എംജി രാജ്യമാണിക്യത്തെ റൂറര്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ ആയി നിയമിച്ചു. തദ്ദേശസ്വയംഭരണ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹത്തിന് നൽകി.

    ഹരികിഷോറിനെ കെഎസ്‌ഐഡിസി എംഡിയായും നിയമിച്ചു. നവ്ജ്യോത് സിങ് ഖോസയെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയായും നിയമിച്ചു. ദേവിദാസാണ് പുതിയ മലപ്പുറം ഡിസ്ട്രിക്‌ട് ഡെവലപ്മെന്റ് കമ്മീഷണര്‍. സംസ്ഥാന ഹൗസിങ് ബോര്‍ഡ് കമ്മീഷണറായി വിനയ് ഗോയലിനേയും നിയമിച്ചു. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ചു മരിച്ച കേസിലെ മുഖ്യപ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍, സസ്‌പെന്‍ഷന് ശേഷം ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

    ഓണക്കിറ്റ് വിതരണം അടുത്ത മാസം മുതൽ; തുണി സഞ്ചി ഉൾപ്പെടെ 14 ഉൽപ്പന്നങ്ങൾ

    സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റുകൾ (Onam kit) ഓഗസ്റ്റ് 10ന് ശേഷം വിതരണം ചെയ്യും. തുണി സഞ്ചി ഉൾപ്പെടെ 14 ഉൽപ്പന്നങ്ങളാണ് കിറ്റിലുള്ളത്. ഓണക്കിറ്റ് വിതരണം റേഷൻ കടയുടമകൾ സേവനമായി കാണണമെന്നും ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

    സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. ടെൻഡർ നടപടികൾ പൂർത്തിയാക്കി പായ്ക്കിംഗ് തുടങ്ങിയെന്ന്  മന്ത്രി അറിയിച്ചു. ഓണത്തിന് മുമ്പ് മുഴുവൻ കിറ്റുകളുടെയും വിതരണം പൂർത്തിയാക്കുമെന്ന് മന്ത്രി കാെച്ചിയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

    കിറ്റ് വിതരണം റേഷൻ കട ഉടമകൾ സേവന മനോഭാവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു. റേഷൻ വ്യാപാരികളും സമൂഹത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

    ഓണത്തിന്റെ ഭാഗമായി സർക്കാർ നടത്തുന്ന ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 27 ന് നടക്കും. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മണ്ഡല അടിസ്ഥാനത്തിലും ഫെയറുകൾ നടത്തും. സപ്ലെെകോ സൂപ്പർ മാർക്കറ്റുകളിൽ സെപ്റ്റംബർ ഒന്ന് മുതൽ എട്ട് വരെ പഞ്ചക്കറി ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ നൽകും. ഫെയറിന് അനുബന്ധമായി സൂപ്പർമാർക്കറ്റുകളിൽ 1000 രൂപ വില വരുന്ന കിറ്റ് ലഭ്യമാകും.

    ഓരോ സൂപ്പർ മാർക്കറ്റിലും 250 കിറ്റികൾ ഉണ്ടാകും. വിൽപ്പന നടക്കുന്ന ഓരോ 100 കിറ്റിലും ഒരു സമ്മാനം ഉപഭോക്‌താക്കൾക്ക് നൽകും. പത്ത് കിലോ അരിയും ഒരു കിലോ പഞ്ചസാരയും ഓണത്തിന്റെ ഭാഗമായി കൂടുതൽ നൽകണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിൽ കേന്ദ്രം ഉറപ്പ് നൽകിയില്ലെന്നും മന്ത്രി പറഞ്ഞു.

    പതിമൂന്ന് നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈക്കോ ജി.എസ്.ടി. ഒഴിവാക്കി. സപ്ലൈക്കോക്ക് ഇതുകാരണം 25 കോടിയുടെ അധിക ബാധ്യത ഉണ്ടാവുമെന്നും മന്ത്രി അറിയിച്ചു. ഒരോ സാധനങ്ങൾക്കും സബ്സിഡിക്ക് പുറമേ നാലും അഞ്ചും രൂപ കുറയും.
    Published by:Anuraj GR
    First published: