നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ഭക്തരെ കൊല്ലൂര്‍ ക്ഷേത്രത്തിലേക്ക് വരാന്‍ നിര്ബന്ധിക്കില്ലെന്നു ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ഇന്ന് രാത്രി 10 30നാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ രഥോത്സവം. എന്നാല്‍ രഥം വലി കാണാന്‍ ഭക്തരെ അനുവദിക്കില്ല.
വൈകുന്നേരം അഞ്ച് മണിയോടെ എല്ലാ ഭക്തരെയും പുറത്താക്കി ക്ഷേത്രകവാടം അടയ്ക്കും. തുടര്‍ന്നാണ് ചുറ്റമ്പലത്തില്‍ രഥാരോഹണ ചടങ്ങുകള്‍ നടക്കുക. 25ന് വിദ്യാരംഭത്തിന് എത്തുന്നവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിദ്യാരംഭം കുറിക്കുന്ന കുട്ടിക്കൊപ്പം അമ്മയ്ക്ക് മാത്രമേ ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിലേക്ക് പ്രവേശനം അനുവദിക്കൂ. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ നടക്കുക.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.