പത്മനാഭപുരം: കോവിഡ് കാലത്തും ആചാരങ്ങൾ മാറിയില്ല. ആചാരപ്രകാരം തന്നെ നവരാത്രി ഘോഷയാത്രയ്ക്ക് ഭക്തിനിർഭര തുടക്കമായി. പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ പട്ടുവിരിച്ച പീഠത്തിൽ പൂജിച്ച ഉടവാൾ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കന്യാകുമാരി ദേവസ്വം അധികൃതർക്ക് കൈമാറി.
ഇത് എഴുന്നള്ളത്തിന് തിരുവിതാംകൂർ രാജ പ്രതിനിധിയായി അകമ്പടി സേവിക്കുന്ന ദേവസ്വം ജീവനക്കാരന് കൈമാറി. തുടർന്ന് തേവാരക്കെട്ട് ക്ഷേത്രത്തിൽ നിന്ന് സരസ്വതീ ദേവിയുടെ പുറത്തെഴുന്നള്ളത്ത്.
![]()
സാധാരണ ആനപ്പുറത്താണ് പുറത്തെഴുന്നള്ളത്ത്. എന്നാൽ ഇത്തവണ പ്രത്യേകം തയാറാക്കിയ പല്ലക്കിൽ ആയിരുന്നു ദേവിയുടെ പുറത്തെഴുന്നള്ളത്ത്. പത്മനാഭപുരം കൊട്ടാരത്തിലെ തേവാരക്കെട്ട് സരസ്വതീ ദേവിയാണ് നവരാത്രി ഘോഷയാത്രയിലെ പ്രധാന ദേവതാ സങ്കല്പം. അകമ്പടിയായി വേളിമല കുമാരസ്വാമിയും ശുചീന്ദ്രം മുന്നൂറ്റിനങ്കയും.
മുന്നൂറ്റിനങ്ക ഇന്നലെയാണ് ശുചീന്ദ്രത്തു നിന്ന് പദ്മനാഭപുരത്ത് എത്തിയത്. തമിഴ്നാട് പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകിയാണ് യാത്ര എത്ര ആരംഭിച്ചത്. വേളിമല കുമാരകോവിലിൽ നിന്ന് ഇന്നു പുലർച്ചേ കുമാരസ്വാമിയും പത്മനാഭപുരത്ത് എത്തി.
You may also like:Video | ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ ബാബ രാംദേവ് നിലത്ത് വീണു ഇന്ന് കുഴിത്തുറയിലും നാളെ നെയ്യാറ്റിൻകരയിലും വിഗ്രഹങ്ങൾക്ക് പൂജ നടത്തും. വെള്ളിയാഴ്ച വൈകിട്ട് തലസ്ഥാനത്തെത്തും. ശനിയാഴ്ച രാവിലെയാണ് നവരാത്രി മണ്ഡപത്തിൽ നവരാത്രിപൂജ ആരംഭിക്കുക.
![]()
കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ഇത്തവണ നവരാത്രി എഴുന്നള്ളത്ത് ആചാര പ്രകാരമുള്ള ചടങ്ങ് മാത്രമാക്കാൻ സർക്കാർ ആലോചിച്ചിരുന്നു. എഴുന്നള്ളത്ത് ഘോഷയാത്ര ഒഴിവാക്കി വാഹനങ്ങളിൽ വിഗ്രഹങ്ങൾ എത്തിക്കാനായിരുന്നു ആലോചന.
![]()
എന്നാൽ വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് സർക്കാർ തീരുമാനം മാറ്റിയത്. പരമാവധി ആൾക്കൂട്ടം ഒഴിവാക്കി എഴുന്നള്ളത്ത് തിരുവനന്തപുരത്തെ നവരാത്രി മണ്ഡപത്തിലേക്ക് എത്തിക്കും. യാത്രയിൽ ഉടനീളം പൊലീസ് അകമ്പടി നൽകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.