നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നേവിസിന്റെ ഹൃദയം കണ്ണൂര്‍ സ്വദേശിയിലൂടെ ഇനി തുടിക്കും; ശസ്ത്രക്രിയ വിജയകരം

  നേവിസിന്റെ ഹൃദയം കണ്ണൂര്‍ സ്വദേശിയിലൂടെ ഇനി തുടിക്കും; ശസ്ത്രക്രിയ വിജയകരം

  കോഴിക്കോട് മെട്രോ ആശുപത്രിയില്‍ എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയകരം

  News18

  News18

  • Share this:
   കോഴിക്കോട്: മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം ശസ്ത്രക്രിയയിലൂടെ കണ്ണൂര്‍ സ്വദേശിയ്ക്ക് വെച്ചുപിടിപ്പിച്ചു. കോഴിക്കോട് മെട്രോ ആശുപത്രിയില്‍ എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയകരം. ശനിയാഴ്ച രാത്രി ഏഴരയ്ക്ക് തുടങ്ങിയ ശസ്ത്രക്രിയ ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് പൂര്‍ത്തിയായത്. എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം വൈകുന്നേരം 7.15ന് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിച്ചത്. ഉടന്‍ തന്നെ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു.

   എറണാകുളം മുതല്‍ കോഴിക്കോടുവരെ സര്‍ക്കാര്‍ റോഡില്‍ ഗ്രീന്‍ ചാനല്‍ ക്രമീകരണമൊരുക്കിയിരുന്നു. വഴിയില്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രിയടക്കം ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. 172 കിമീ ദൂരം മൂന്ന് മണിക്കൂര്‍ അഞ്ച് മിനിറ്റുകൊണ്ട് പിന്നിട്ട് രാത്രി ഏഴേകാലോടെ ഹൃദയം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിച്ചു.

   ഫ്രാന്‍സില്‍ അക്കൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കോവിഡ് കാരണം ഇപ്പോള്‍ ഓണ്‍ലൈനായാണ് ക്ലാസ്. കഴിഞ്ഞ 16നാണ് നേവിസിന് മസ്തിഷ്‌കാഘാതം ഉണ്ടായത്. രാത്രിയുള്ള പഠനം കഴിഞ്ഞിട്ട് ഉണരാന്‍ വൈകിയിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന സഹോദരി വിസ്മയ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ അബോധാവസ്ഥയില്‍ കിടന്നിരുന്നു.

   ഉടന്‍ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലമുള്ള പ്രശ്നമായിരുന്നു.

   Also Read-നേവിസിന്‍റെ ഹൃദയം കോഴിക്കോട്ടെത്തിക്കാൻ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാത്തത് എന്തുകൊണ്ട്? ആരോഗ്യമന്ത്രിയുടെ മറുപടി

   ആരോഗ്യ നിലയില്‍ വലിയ മാറ്റം വരാത്തതിനാല്‍ 20-ാം തീയതി എറണാകുളം രാജഗിരി ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു.

   Also Read-നേവിസ് യാത്രയായത് ഏഴുപേർക്ക് പുതുജീവൻ നൽകി; ഹൃദയവുമായി ആംബുലൻസ് കോഴിക്കോടേക്ക്

   ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.
   Published by:Jayesh Krishnan
   First published:
   )}