ന്യൂഡൽഹി: ഒമ്പതാം ക്ലാസിലെ NCERT പുസ്തകത്തിൽനിന്ന് മൂന്ന് പാഠഭാഗങ്ങൾ ഒഴിവാക്കി. ഇന്ത്യ ആൻഡ് ദ കണ്ടംപററി വേൾഡ് എന്ന പുസ്തകത്തിൽനിന്ന് എഴുപതോളം പേജുകളാണ് നീക്കിയത്. ഇതിൽ തിരുവിതാംകൂറിലെ മാറുമറയ്ക്കൽ സമരം ഉൾപ്പെടയുള്ള ഭാഗങ്ങളുമുണ്ട്. വസ്ത്രധാരണം എങ്ങനെ നമ്മുടെ സമൂഹത്തെ മാറ്റിയെന്ന പാഠഭാഗത്താണ് മാറുമറയ്ക്കൽ സമരത്തെക്കുറിച്ച് വിശദീകരിക്കുന്നത്. ഈ ഭാഗം ഉൾപ്പടെയാണ് നീക്കിയത്. കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായി മാനവവിഭവശേഷിവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറുടെ നിർദ്ദേശപ്രകാരമാണ് പാഠഭാഗം നീക്കിയതെന്ന് NCERT വിശദീകരിക്കുന്നു.
ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിൽനിന്ന് മൂന്നു അധ്യായങ്ങളാണ് ഒഴിവാക്കിയത്. ക്ലോത്തിങ്: എ സോഷ്യൽ ഹിസ്റ്ററി, ഹിസ്റ്ററി ആൻഡ് സ്പോർട്ട്: ദ സ്റ്റോറി ഓഫ് ക്രിക്കറ്റ്, പെസന്റ് ആൻഡ് ഫാർമേഴ്സ് എന്നീ അധ്യായങ്ങളാണ് ഒഴിവാക്കിയത്.
2014ൽ വോട്ട് ചെയ്യുന്നതിനെതിരെ പ്രചരണം; ഇപ്പോൾ മോദിക്കെതിരെ ഒരു ടിക്കറ്റ് ഒപ്പിക്കാൻ ഓട്ടം2017ലും കേന്ദ്രസർക്കാർ പാഠപുസ്തകത്തിൽ തിരുത്തലും ഒഴിവാക്കലും വരുത്തിയിരുന്നു. വിവിധ ക്ലാസുകളിലെ 182 പാഠപുസ്തകങ്ങളിൽനിന്നായി 1334 മാറ്റങ്ങളാണ് അന്ന് വരുത്തിയത്. കായികചരിത്രം കർഷക സമരങ്ങൾ തുടങ്ങിയവയൊക്കെ ഒഴിവാക്കിയത് അന്ന് വിമർശനവിധേയമായിരുന്നു.
എന്താണ് മാറുമറയ്ക്കൽ സമരം?പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം നാടാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾ മാറുമറയ്ക്കുന്നതു സംബന്ധിച്ച് തെക്കൻ തിരുവിതാംകൂറിൽ ഉണ്ടായ സംഘർഷമാണ് ചാന്നാർ ലഹള. ഹിന്ദുമതത്തിലെ നാടാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾ ക്രിസ്തുമതം സ്വീകരിച്ചശേഷം മാറുമറച്ചുനടന്നതിനെതിരെ മേൽജാതിക്കാർ നടത്തിയ അക്രമവും അതിനുള്ള പ്രതികരണവുമാണ് പിൽക്കാലത്ത് മാറുമറയ്ക്കൽ സമരം അഥവാ ചാന്നാർ ലഹള എന്ന് അറിയപ്പെട്ടിരുന്നത്. അക്കാലഘട്ടത്തിൽ ഉയർന്ന ജാതിയിൽപ്പെട്ട സ്ത്രീകൾക്കുമാത്രമേ നന്നായി വസ്ത്രം ധരിക്കുവാനും, ആഭരണങ്ങൾ ധരിക്കുവാനും അവകാശമുണ്ടായിരുന്നുള്ളു. താഴ്ന്ന ജാതികളിൽപ്പെട്ട സ്ത്രീകൾക്ക് ഇത്തരം അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു. താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മേൽജാതിക്കാരുടെ മുമ്പിൽ മാറുമറക്കാനുള്ള അവകാശവുമുണ്ടായിരുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.