• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലാ സീറ്റിനെ ചൊല്ലി LDFൽ തർക്കം: NCPയിൽ തമ്മിലടി തുടരുന്നു; സീറ്റ് തിരികെ ചോദിച്ച് കോണ്‍ഗ്രസ്(s)

പാലാ സീറ്റിനെ ചൊല്ലി LDFൽ തർക്കം: NCPയിൽ തമ്മിലടി തുടരുന്നു; സീറ്റ് തിരികെ ചോദിച്ച് കോണ്‍ഗ്രസ്(s)

എന്‍സിപിയിലെ ഭിന്നത പരസ്യമായ വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും വരെ എത്തിയിരുന്നു

pala

pala

  • Share this:
    കോട്ടയം: പാലാ സീറ്റിനെ ചൊല്ലി എൽഡിഎഫിൽ തർക്കം മുറുകുന്നു. മുൻ തെരഞ്ഞെടുപ്പുകളിൽ പാലാ സീറ്റിൽ മത്സരിച്ച് വന്ന എന്‍സിപിയിൽ സീറ്റിനെ ചൊല്ലി തമ്മിലടി തുടരുകയാണ്. ഇതിന് പിന്നാലെയാണ് പാലാ സീറ്റ് തിരികെ വേണം എന്ന് ആവശ്യവുമായി കോണ്‍ഗ്രസ് എസ് രംഗത്ത് വന്നത്. മുമ്പ് പാലാ മണ്ഡലം കോണ്‍ഗ്രസ് എസിന്റെ സീറ്റ് ആയിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടിയുടെ അവകാശവാദം.

    സീറ്റിനെ ചൊല്ലി എന്‍സിപിയിലെ ഭിന്നത പരസ്യമായ വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും വരെ എത്തിയിരുന്നു. ഇത് അവസാനിക്കും മുന്നേ ആണ് പാലാ സീറ്റ് തങ്ങളുടേത് എന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫിലെ മറ്റൊരു കക്ഷി കൂടി രംഗത്തെത്തുന്നത്. ഉഴവൂർ വിജയൻ അടക്കം മുൻ കാലങ്ങളിൽ മത്സരിച്ചത് കോൺഗ്രസ്-എസ് സ്ഥാനാർത്ഥിയായി ആയിരുന്നെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡൻറ് സീറ്റ് തിരികെ ചോദിക്കുന്നത്.

    Also read: NCPയുടെ പാലാ സ്ഥാനാർഥി പ്രഖ്യാപനം: ഇടതു മുന്നണിയിൽ അതൃപ്തി

    എന്നാൽ കോൺഗ്രസ് എസിന്റെ അവകാശവാദം സിപിഎം പരിഗണിക്കാൻ ഇടയില്ലെന്നാണ് സൂചന. മുന്നണിയിലെ പാർട്ടികൾ തമ്മിൽ സീറ്റിനെ ചൊല്ലി തർക്കങ്ങൾ തുടരുന്നതിനാൽ സീറ്റ് സ്വന്തമാക്കാനുള്ള അവസരമായി സിപിഎം അവസരം ഉപയോഗിച്ചേക്കും. പൊതു സ്വതന്ത്രനെ അടക്കം സിപിഎം ആലോചിക്കുന്നുണ്ടെന്നാണ് സൂചന.
    First published: