• HOME
 • »
 • NEWS
 • »
 • kerala
 • »
 • ആദ്യം ശശീന്ദ്രൻ, പിന്നാലെ തോമസ് കെ. തോമസ്; എന്‍.സി.പിയിലും മന്ത്രിസ്ഥാനം ടേം വ്യവസ്ഥയില്‍

ആദ്യം ശശീന്ദ്രൻ, പിന്നാലെ തോമസ് കെ. തോമസ്; എന്‍.സി.പിയിലും മന്ത്രിസ്ഥാനം ടേം വ്യവസ്ഥയില്‍

എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

News18

News18

 • Share this:
  തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ ലഭിച്ച മന്ത്രി സ്ഥാനം ടേം വ്യവസ്ഥയിൽ പങ്കുവയ്ക്കാൻ എൻ.സി.പി തീരുമാനം. ഇതനുസരിച്ച് ആദ്യ രണ്ടരവർഷം എ.കെ. ശശീന്ദ്രനും പിന്നീട് തോമസ് കെ. തോമസും മന്ത്രിമാരാകും.  എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

  കഴിഞ്ഞ മന്ത്രിസഭയിലും എ.കെ. ശശീന്ദ്രൻ അംഗമായിരുന്നു. അതിനാൽ മന്ത്രിസ്ഥാനത്തിന് തുടർച്ച വേണമെന്നാണ് ശശീന്ദ്രൻ വിഭാഗം പാർട്ടിയിൽ ഉന്നയിച്ചത്. എന്നാൽ തോമസ് കെ. തോമസിനെ അനുകൂലിക്കുന്നവർ ഇതിനെതിരേ രംഗത്തെത്തി. ഇതോടെയാണ് മന്ത്രിസ്ഥാനം ടേം വ്യവസ്ഥയിൽ വീതംവെയ്ക്കാൻ തീരുമാനിച്ചത്.

  Also Read 'സെക്രട്ടറിയുടെ ഭാര്യയും മുഖ്യന്റെ മരുമകനും; സ്പീക്കർക്ക് മുൻഗാമിയുടെ അതേ യോഗ്യത': കെ സുരേന്ദ്രൻ

  എലത്തൂരിൽനിന്നാണ് എ.കെ. ശശീന്ദ്രൻ ഇത്തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2016-ലെ പിണറായി സർക്കാരിൽ അദ്ദേഹം മന്ത്രിയായിരുന്നെങ്കിലും ഫോൺവിളി വിവാദത്തിൽ 2017-ൽ രാജിവെച്ചു. പിന്നീട് കേസിൽ കുറ്റവിമുക്തനായതോടെ  മന്ത്രിസഭയിൽ തിരിച്ചെത്തുകയായിരുന്നു.  കുട്ടനാട്ടിൽനിന്നുള്ള എം.എൽ.എയാണ് തോമസ് കെ. തോമസ്. അന്തരിച്ച മുൻ എൻ.സി.പി. മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ്.

  ഇതിനിടെ രണ്ടാം പിണറായി മന്ത്രിസഭയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്ക് ഇടമില്ല. നിലവിലുള്ള എല്ലാവരെയും ഒഴിവാക്കി പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് രണ്ടാം പിണറായി വിജയൻ സർക്കാർ. അതേസമയം, കെ കെ ശൈലജ ടീച്ചർ പാർട്ടി വിപ്പ് ആകുമെന്നാണ് റിപ്പോർട്ടുകൾ.

  Also Read സി.പി.ഐ മന്ത്രിമാരെ പ്രഖ്യാപിച്ചു; എല്ലാം പുതുമുഖങ്ങൾ; ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കർ

  സി പി എം പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി പി എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ, പി രാജീവ്, വി എൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ ആർ ബിന്ദു, വീണാ ജോർജ്, വി അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു.  സ്പീക്കർ സ്ഥാനാർത്ഥിയായി എം ബി രാജേഷിനെയും പാർട്ടി വിപ്പായി കെ കെ ശൈലജ ടീച്ചറെയും പാർട്ടി സെക്രട്ടറിയായി ടി പി രാമകൃഷ്ണനെയും തീരുമാനിച്ചു. യോഗത്തിൽ എളമരം കരീം അധ്യക്ഷനായിരുന്നു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ,
  എം എ ബേബി എന്നിവർ പങ്കെടുത്തു.
  പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതോടെയാണ് ശൈലജ ടീച്ചർ മന്ത്രിസഭയിൽ നിന്ന് പുറത്തായത്. ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും ശേഷം സി പി എമ്മിലെ ഏറ്റവും മികച്ച വനിതാ നേതാവ് ആയിരുന്നു ശൈലജ ടീച്ചർ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോവിഡ് കാലത്ത് കേരളത്തിലെ ആരോഗ്യമേഖലയുടെ മികച്ച പ്രകടനം ലോകശ്രദ്ധ നേടിയിരുന്നു.

  രണ്ടാം പിണറായി സർക്കാരിലും കെ കൈ ശൈലജ തന്നെ മന്ത്രിയാകുമെന്ന് പാർട്ടി പ്രവർത്തകരും ഇടതുപക്ഷ സഹയാത്രികരും പ്രതീക്ഷിച്ചിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായ ട്വിസ്റ്റ് നടന്നത്.
  Published by:Aneesh Anirudhan
  First published: