തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ പാർട്ടിക്ക് ലഭിച്ച മന്ത്രിസ്ഥാനം പങ്കിടേണ്ടതില്ലെന്ന് എന്‍.സി.പി. നേതൃയോഗം തീരുമാനിച്ചു. എ.കെ ശശീന്ദ്രനെ തന്നെ അഞ്ചു വര്‍ഷവും മന്ത്രിയാക്കും. എന്‍.സി.പി. ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് ശശീന്ദ്രനെ മന്ത്രിയാക്കാൻ തീരുമാനിച്ചത്. തോമസ് കെ. തോമസ് നിയമസഭാകക്ഷി നേതാവാകുമെന്ന് പ്രഫുല്‍ പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശശീന്ദ്രനും തോമസ് കെ. തോമസിനും രണ്ടര വര്‍ഷംവീതം മന്ത്രിസ്ഥാനം നല്‍കണമെന്ന അഭിപ്രായം ഇന്നത്തെ യോഗത്തിൽ ഉയര്‍ന്നിരുന്നു. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന് അടക്കമുള്ളവര്‍ തോമസ് കെ. തോമസിനു വേണ്ടി രംഗത്തെത്തിയിരുന്നു. തോമസ് മുന്‍ മന്ത്രിയും കുട്ടനാട് എം.എല്‍.എയും ആയിരുന്ന തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ്.
രണ്ടര വർഷമെങ്കിലും തോമസ് കെ. തോമസിന് മന്ത്രി സ്ഥാനം നൽകണമെന്ന് പീതാംബരന് സംസ്ഥാന സമിതി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശശീന്ദ്രന് തന്നെ മന്ത്രിസ്ഥാനത്ത് തുടരട്ടെ എന്ന അഭിപ്രായമാണ് സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. തോമസ് കെ. തോമസിന് പരിചയസമ്പത്തില്ല, ആദ്യമായി എം.എല്‍.എ. ആകുന്ന വ്യക്തിയാണ് എന്നീ കാരണങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. തോമസ് ചാണ്ടിയുടെ മരണത്തിനുശേഷം പൊതുരംഗത്ത് സജീവമായ അദ്ദേഹത്തിന് മതിയായ രാഷ്ട്രീയ പ്രവര്‍ത്തന പരിചയവും ഇല്ലെന്ന കാര്യവും സംസ്ഥാന സമിതിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതോടെയാണ് മന്ത്രിസ്ഥാനം പങ്കിടേണ്ടതില്ലെന്ന തീരുമാനത്തില്‍ എന്‍.സി.പി. എത്തിച്ചേര്‍ന്നത്.
തിരുവനന്തപുരം: പാര്‍ട്ടിയാണ് തന്നെ മന്ത്രിയാക്കിയതെന്നും നന്നായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സംതൃപ്തിയുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം താന്‍ ഒറ്റയ്ക്കല്ല നടത്തിയതെന്നും അത് സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനവും ടീം വര്ക്കുമാണെന്നും ശൈലജ വ്യക്തമാക്കി. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം കഴിയാവുന്നത്ര നന്നായി നിര്‍വഹിക്കാന്‍ ശ്രമിച്ചെന്നും ശൈലജ പറഞ്ഞു.
''മന്ത്രി സ്ഥാനത്ത് നിന്ന് മാറുന്നതു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. ഇതൊരു സംവിധാനമാണ് ഒു വ്യക്തിയല്ല. ആ സംവിധാനത്തിന്റെ തലപ്പത്ത് ആയിരുന്നപ്പോള്‍ അത് കൈകാര്യം ചെയ്തു. ഞാന്‍ മാത്രമല്ലല്ലോ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വലിയ ഒരു ടീം അല്ലേ അത് കൈകാര്യം ചെയ്തത്'' ശൈലജ പറഞ്ഞു.
പുതിയ ആളുകള്‍ എത്തുമ്പോള്‍ അതിനേക്കാള്‍ നന്നായി നിര്‍വഹിക്കുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്നും പാര്‍ട്ടി മന്ത്രിയാക്കിയതുകൊണ്ടാണ് തനിക്ക് കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചതെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതില്‍ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു.
Also Read-
'ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരൂ'; ശൈലജ ടീച്ചറെ മന്ത്രിയാക്കാത്തതിൽ പ്രതിഷേധവുമായി പാർവതി തിരുവോത്ത്രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെ.കെ ഷൈലജ ടീച്ചറെ ഒഴിവാക്കിയതിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയിലും പ്രതിഷേധം ശക്തമാകുന്നു. ഷൈലജ ടീച്ചറെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് പി.ജെ ആര്‍മിയും. മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വേണ്ടി പ്രചാരണം നടത്തുന്ന സൈബര്‍ കൂട്ടായ്മയാണ് പി.ജെ ആര്‍മി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കുറ്റ്യാടിയില്‍ തിരുത്തിയതു പോലെ ടീച്ചറമ്മയേയും തിരികെ വിളിക്കണമെന്നാണ് പി.ജെ ആര്‍മി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
'ലോകം ആദരിച്ച, മഹാമാരി കൊണ്ട് ലോകം വീര്‍പ്പുമുട്ടിയപ്പോഴും ഈ കൊച്ചു കേരളത്തെ മരണത്തില്‍ മുക്കിക്കൊല്ലാതെ പിടിച്ചു നിര്‍ത്താന്‍ ടീച്ചറമ്മ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കില്‍ മരണസംഖ്യ വര്‍ദ്ധിക്കുമായിരുന്നു. ഒരു പക്ഷേ,തുടര്‍ഭരണം നഷ്ടപ്പെടുമായിരുന്നു. ഈ തീരുമാനം ഒരുപാട് അമ്മമനസ്സുകളില്‍ വേദനയുണ്ടാക്കുമെന്നത് തീര്‍ച്ചയാണ്.'- പി.ജെ ആര്‍മി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.