നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • NCP Congress| എന്‍സിപി നേതാവ് കോണ്‍ഗ്രസിലേക്ക്: പാര്‍ട്ടിവിടുന്നത്‌ ആലുവ എല്‍ഡിഎഫ് കണ്‍വീനര്‍

  NCP Congress| എന്‍സിപി നേതാവ് കോണ്‍ഗ്രസിലേക്ക്: പാര്‍ട്ടിവിടുന്നത്‌ ആലുവ എല്‍ഡിഎഫ് കണ്‍വീനര്‍

  ഞായറാഴ്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ (K Sudhakaran) സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും എന്‍സിപിയുടെ ജില്ലയിലെ ഭാരവാഹികളും പോഷകസംഘടനാ നേതാക്കളും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ തന്നോടൊപ്പമുണ്ടാകുമെന്നും കുഞ്ഞുമോന്‍ കൂട്ടിച്ചേര്‍ത്തു.

  കെ എം കുഞ്ഞുമോൻ

  കെ എം കുഞ്ഞുമോൻ

  • Share this:
   കൊച്ചി: ആലുവ നിയോജക മണ്ഡലത്തിലെ (Aluva) എല്‍ ഡി എഫ് (LDF) കണ്‍വീനറും മുതിര്‍ന്ന എന്‍സിപി (NCP) നേതാവുമായ കെ എം കുഞ്ഞുമോന്‍ (KM Kunjumon) കോണ്‍ഗ്രസിലേക്ക്. എന്‍സിപിയിലെ എല്ലാ സ്ഥാനങ്ങളും എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനവും രാജിവെക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

   ഞായറാഴ്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ (K Sudhakaran) സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും എന്‍സിപിയുടെ ജില്ലയിലെ ഭാരവാഹികളും പോഷകസംഘടനാ നേതാക്കളും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ തന്നോടൊപ്പമുണ്ടാകുമെന്നും കുഞ്ഞുമോന്‍ കൂട്ടിച്ചേര്‍ത്തു.

   ''എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയുടെ ഏകപക്ഷീയമായ നടപടികളില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നത്. പഴയകാല പാര്‍ട്ടി പ്രവര്‍ത്തകരെ ചാക്കോ നിരന്തരം വേട്ടയാടുകയാണ്. പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചുകൊണ്ട് ഇന്ന് 35 വര്‍ഷത്തെ ഇടതുപക്ഷത്തെ സേവനം അവസാനിപ്പിക്കുകയാണ്.''- വാർത്താസമ്മേളനത്തിൽ കുഞ്ഞുമോൻ പറഞ്ഞു.

   നിലവില്‍ എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗമാണ് കെ എം കുഞ്ഞുമോന്‍. എറണാകുളം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, എന്‍ സി പി. ജില്ലാ പ്രസിഡന്റ്, ഐഎന്‍എല്‍സി ട്രേഡ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പദവികള്‍ വഹിച്ചിട്ടുണ്ട്.

   'പൂഴിക്കടകന്‍ ഒന്നും എന്റെ അടുത്ത് എടുക്കരുത്; ഇത് ജനുസ് വേറെയാ'; കെ സുധാകരന്‍

   മോന്‍സണ്‍ മാവുങ്കലിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ച് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍(K Sudhakaran). പീഡനക്കേസ്, ഒളിക്യാമറ അടക്കമുള്ള കേസുകളും ആരോപണങ്ങളുമാണ് മോന്‍സണ്‍ മാവുങ്കലിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച് ചോദ്യത്തോട് രൂക്ഷമായാണ് കെ സുധാകരന്‍ പ്രതികരിച്ചത്.

   'ഈ പൂഴിക്കടകന്‍ ഒന്നും എന്റെ അടുത്ത് എടുക്കരുത്. ഇത് ജനുസ് വേറെയാ. അന്വേഷിച്ചോട്ടെ, നടപടി വന്നോട്ടെ. അത് അപ്പോള്‍ കാണാം. ഞാന്‍ വെല്ലുവിളിക്കുന്നു. ഇത് വേറെ ആള്. ഇത് കെ സുധാകരനാണ്' കെ സുധകാരന്‍ പറഞ്ഞു. മോന്‍സണ്‍ മാവുങ്കലിന്റെ അടുത്ത് ചികിത്സയ്ക്ക് പോയത് വിവാദമായിരുന്നു.

   കോണ്‍ഗ്രസ് ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരവാഹി പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും കെ മുരളീധരനുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
   Published by:Rajesh V
   First published:
   )}