നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാർട്ടി പറഞ്ഞാൽ മന്ത്രിയാകാൻ തയ്യാറെന്ന് മാണി സി കാപ്പൻ

  പാർട്ടി പറഞ്ഞാൽ മന്ത്രിയാകാൻ തയ്യാറെന്ന് മാണി സി കാപ്പൻ

  എൻസിപിയുടെ പുതിയ പ്രസിഡണ്ടിനെ ഒരാഴ്ചക്കുള്ളിൽ അറിയാം

  മാണി സി കാപ്പൻ

  മാണി സി കാപ്പൻ

  • News18
  • Last Updated :
  • Share this:
  പാലയിൽ നിന്ന് വിജയിച്ച അന്നുമുതൽ കേൾക്കുന്നതാണ് മാണി സി കാപ്പൻ മന്ത്രിയാകുന്നു എന്നത്. ഇതിനായുള്ള ചരടുവലികൾ കൂടുതൽ ശക്തമാക്കുകയാണ്. പാർട്ടി പറഞ്ഞാൽ മന്ത്രിയാകാമെന്നതാണ് കാപ്പന്റെ ഔദ്യോഗിക നിലപാട്. എന്നാൽ ഇതിനെക്കുറിച്ച് ചർച്ച നടക്കുന്നതായി അറിയില്ല. മന്ത്രിസഭാ പുനസംഘടന ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാനാകില്ല എന്നും കാപ്പൻ പറയുന്നു. എ കെ ശശീന്ദ്രൻ രാജിവെച്ച് ആ ഒഴിവിൽ  മാണി സി കാപ്പൻ മന്ത്രിയാകും എന്നതാണ് പുറത്തുവരുന്ന വിവരം.

  യുഡിഎഫിൽ നിന്നും പിടിച്ചെടുത്ത പാലയിൽ വിജയ തുടർച്ചയ്ക്ക് കാപ്പൻ മന്ത്രിയാകുന്നത് ഗുണമാകുമെന്നാണ് വിലയിരുത്തൽ.

  Also Read- മദ്യം വാങ്ങാം, കുപ്പിയും വിൽക്കാം; ബിവറേജസ് ഷോപ്പുകളിൽ പഴയ കുപ്പികൾ തിരിച്ചെടുക്കും

  സംസ്ഥാന പ്രസിഡണ്ടിനെ മൂന്നിനറിയാം

  അതേസമയം തോമസ് ചാണ്ടിയുടെ മരണത്തോടെ പുതിയ സംസ്ഥാന അധ്യക്ഷൻ ആരെന്ന ചർച്ചയിലാണ് എൻസിപി. ടി പി പീതാംബരൻ മാസ്റ്റർക്കാണ് താൽക്കാലിക ചുമതല. ചർച്ചകൾക്കായി കേന്ദ്ര നേതാവ് പ്രഫുൽ പട്ടേൽ ജനുവരി മൂന്നിന് കേരളത്തിലെത്തും. തോമസ് ചാണ്ടി അനുസ്മരണ സമ്മേളനം തിരുവനന്തപുരത്ത് സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൻറെ തുടർച്ചയായി ചർച്ചകൾ നടത്താനാണ് തീരുമാനം. പാർട്ടി അധ്യക്ഷൻ ആകാനി ‍ല്ലെന്ന് മാണി സി കാപ്പൻ മുംബൈയിലെത്തി ശരത് പവാറിനെ അറിയിച്ചിട്ടുണ്ട്.

  മന്ത്രിസ്ഥാനവും അധ്യക്ഷ പദവിയും ശശീന്ദ്രന് നൽകണം എന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ദേശീയ നേതൃത്വം ഇത് നിരസിച്ചു കഴിഞ്ഞു. കാപ്പനെ മന്ത്രിയാകുമെന്ന വാഗ്ദാനം പാലായിൽ എൽഡിഎഫ് നേതാക്കൾ കുടുംബ യോഗങ്ങളിൽ നൽകിയിരുന്നു. അങ്ങനെയെങ്കിൽ അധ്യക്ഷ പദവിയിലേക്ക് ശശീന്ദ്രൻ എത്തും. ഏതായാലും കുട്ടനാട് തെരഞ്ഞെടുപ്പ് ഉടൻ വരാനിരിക്കെ തിരക്ക് പിടിച്ച രാഷ്ട്രീയ നീക്കങ്ങളിൽ ആണ് എൻസിപി.

   
  First published: