Mullaperiyar| മരംമുറി വിവാദത്തിൽ സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമർശിച്ച് NCP
Mullaperiyar| മരംമുറി വിവാദത്തിൽ സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമർശിച്ച് NCP
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആലുവ ഗസ്റ്റ്ഹൗസില്‍ പി സി ചാക്കോയുമായി ശശീന്ദ്രൻ കൂടിക്കാഴ്ച നടത്തി.
എ കെ ശശീന്ദ്രൻ, പി സി ചാക്കോ
Last Updated :
Share this:
കൊച്ചി: മുല്ലപ്പെരിയാറിലെ (Mullaperiyar) മരം മുറി വിവാദത്തിൽ (Tree fellingt Controversy) സംസ്ഥാന സര്‍ക്കാറിനെതിരെ (Kerala Government)രൂക്ഷ വിമര്‍ശനവുമായി ഘടക കക്ഷിയായ എന്‍സിപി (NCP). മരം മുറിക്കാനുള്ള അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടേയെന്ന് സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ (PC Chacko) പറഞ്ഞു.
വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയാതെയാണ് ഉത്തരവിറക്കിയതെങ്കില്‍ അത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും കൂടിയാലോചിച്ച് എടുക്കേണ്ട തീരുമാനമായിരുന്നുവെന്നുമാണ് ചാക്കോയുടെ വിമര്‍ശനം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആലുവ ഗസ്റ്റ്ഹൗസില്‍ പി സി ചാക്കോയുമായി ശശീന്ദ്രൻ കൂടിക്കാഴ്ച നടത്തി.
വകുപ്പ് മന്ത്രിയായ താൻ അറിയാതെയാണ് ഉത്തരവിറക്കിയതെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് രാവിലെ പ്രതികരിച്ചിരുന്നു. മന്ത്രിപോലും അറിയാതെ ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് പി സി ചാക്കോ പ്രതികരിച്ചത്. നയപരമായ തീരുമാനമെടുക്കേണ്ട കാര്യത്തില്‍ വകുപ്പ് മന്ത്രി പോലും അറിയാതെ തീരുമാനം എടുത്തത് സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കോടതി പരിഗണനയിലിരിക്കുമ്പോഴാണ് മരംമുറി വിവാദം.
രാവിലെ തനിക്ക് ഈ വിഷയത്തെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ മന്ത്രി താന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതികരിച്ചിരുന്നു. എന്നാല്‍ ഗൗരവസ്വഭാവമുള്ള കാര്യത്തില്‍ ഇന്നലെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും ഇനിയും ലഭിച്ചിട്ടില്ല. തമിഴ്നാട് മരം മുറിച്ച് തുടങ്ങിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അനുമതി കൊടുത്താല്‍ അവര്‍ മുറിക്കുമല്ലോ എന്നാണ് മന്ത്രി പ്രതികരിച്ചത്.
അതേസമയം മരംമുറിക്കല്‍ ഉള്‍പ്പെടെയുള്ള ഒരു നടപടിയും തമിഴ്നാട് ആരംഭിച്ചിട്ടില്ലെന്നാണ് വിവരം. അനുമതി കിട്ടിയെന്ന് തമിഴ്നാട് കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. തിരുവനന്തപുരത്ത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍ നിന്നാണ് അനുമതി ലഭിച്ചിരിക്കുന്നത്. കേരളം അനുമതി നല്കി എന്ന കാര്യവും ഇതോടെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുകയാണ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്നുള്ള മന്ത്രിതല സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.