ഇന്റർഫേസ് /വാർത്ത /Kerala / സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ അപവാദപ്രചരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യണം; ദേശീയ വനിതാ കമ്മീഷൻ ഡിജിപിക്ക് കത്തയച്ചു

സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ അപവാദപ്രചരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യണം; ദേശീയ വനിതാ കമ്മീഷൻ ഡിജിപിക്ക് കത്തയച്ചു

സിസ്റ്റർ ലൂസി കളപ്പുര

സിസ്റ്റർ ലൂസി കളപ്പുര

വനിതാ കമ്മീഷൻ സംസ്ഥാന ഡിജിപിക്ക് അയച്ച കത്തിൽ ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെടണമെന്ന് ആവശ്യപ്പെടുന്നു.

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  ന്യൂഡൽഹി: ബലാത്സംഗക്കേസിൽ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യസ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ചതിന്‍റെ പേരിൽ അപവാദപ്രചരണം നേരിടുന്ന സിസ്റ്റർ ലൂസി കളപ്പുരയിലിന് പിന്തുണയുമായി ദേശീയ വനിതാ കമ്മീഷൻ.

  മാനന്തവാടി രൂപതയിൽപ്പെട്ട ഒരു വൈദികൻ സാമൂഹ്യമാധ്യമങ്ങളിൽ ഒരു വീഡിയോ ഷെയർ ചെയ്യുകയും സിസ്റ്റർ ലൂസി കളപ്പുരയുടെ പദവിയെ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള സന്ദേശങ്ങൾ ആ വീഡിയോയ്ക്കൊപ്പം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

  വനിതാ കമ്മീഷൻ സംസ്ഥാന ഡിജിപിക്ക് അയച്ച കത്തിൽ ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെടണമെന്ന് ആവശ്യപ്പെടുന്നു. സിസ്റ്റർ ലൂസി കളപ്പുരയെ സാമൂഹ്യമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സന്ദേശം പ്രചരിപ്പിക്കുന്നവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു.

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  അറസ്റ്റ് തടയുന്നതിനുള്ള ഹർജി പരിഗണിച്ചില്ല; ചിദംബരത്തിന്‍റെ ജാമ്യഹർജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും

  ഈ കേസ് സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി സംബന്ധിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകണമെന്നും വനിതാകമ്മീഷൻ ആവശ്യപ്പെട്ടു.

  First published:

  Tags: Sr Lucy Kalappura, Sr Lucy Kalappura Women Wall, Women commission