അയ്യന്റെ പേര് പറയും; നടപടി എടുക്കുമെങ്കില്‍ തനിക്കെതിരെ നടപടി എടുക്കട്ടെയെന്നും ശോഭാ സുരന്ദ്രന്‍

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ജോലിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഏറ്റെടുക്കുന്നതെന്ന് ശോഭാ സുരേന്ദ്രന്‍

News18 Malayalam
Updated: April 13, 2019, 4:16 PM IST
അയ്യന്റെ പേര് പറയും; നടപടി എടുക്കുമെങ്കില്‍ തനിക്കെതിരെ നടപടി എടുക്കട്ടെയെന്നും ശോഭാ സുരന്ദ്രന്‍
shobha
  • Share this:
ആറ്റിങ്ങല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അയ്യന്റെ പേര് പറയുമെന്ന് ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. അയ്യന്റെ പേര് പറയും. അയ്യന്റെ പേര് പറഞ്ഞാല്‍ നടപടി എടുക്കുമെങ്കില്‍, തനിക്കെതിരെ നടപടി എടുക്കട്ടെയെന്നും ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ശോഭാ സുരേന്ദ്രന്‍ നടത്തിയത്.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ജോലിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഏറ്റെടുക്കുന്നതെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. എകെജി സെന്ററിലെ സെക്രട്ടറിയുടെ ജോലി ചെയ്യാന്‍ തെരഞ്ഞെടുപ്പ കമ്മീഷണരെ അനുവദിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Also Read: ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കാന്‍ ബിജെപി; സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി

നേരത്തെ ശബരിമലയില്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളും പൊലീസ് നടപടികളും തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീധരന്‍പിള്ളയും പറഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്യാന്‍ ഒരു ഉദ്യോഗസ്ഥനും അവകാശമില്ലെന്നും ശബരിമലയുടെ പേരില്‍ വോട്ട് ചോദിക്കുകയല്ല ഇക്കാര്യം ചര്‍ച്ചാവിഷയമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നുമായിരുന്നു ശ്രീധരന്‍പിള്ള പറഞ്ഞത്.

ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് രാഷ്ട്രീയപക്ഷപാതപരമാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചിരുന്നു. അതേസമയം ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പ്രതികരണം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 13, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading