നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അമേഠിയില്‍ നിന്നും ആയിരം വനിതകള്‍ വയനാട്ടിലേക്ക്; തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിന്

  അമേഠിയില്‍ നിന്നും ആയിരം വനിതകള്‍ വയനാട്ടിലേക്ക്; തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിന്

  തുഷാർ വെള്ളാപ്പള്ളി

  തുഷാർ വെള്ളാപ്പള്ളി

  • News18
  • Last Updated :
  • Share this:
   കൽപ്പറ്റ: വയനാട്ടിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിക്കെതിരെ പ്രചാരണം ശക്തമാക്കാൻ എൻഡിഎ. ഇതിന്‍റെ ഭാഗമായി വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായി അമേഠിയിൽനിന്ന് 1000 വനിതകൾ വയനാട്ടിൽ എത്തിക്കും. രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന അമേഠി മണ്ഡലത്തിലെ ശോചനീയാവസ്ഥ ജനങ്ങൾക്കിടയിൽ വിവരിക്കാനായാണ് ആയിരം വനിതകളെ രംഗത്തിറക്കുന്നത്.

   ആരോഗ്യരംഗത്തെ പരിതാപകരമായ അവസ്ഥ, കുടിവെള്ളമില്ലാത്ത അവസ്ഥ, റോഡുകളുടെ ശോചനീയാവസ്ഥ തുടങ്ങിയ കാര്യങ്ങൾ അമേഠിയിൽനിന്ന് എത്തുന്ന വനിതകൾ വയനാട്ടിലെ വോട്ടർമാക്ക് മുന്നിൽ ദൃശ്യങ്ങൾ സഹിതം വിവരിക്കും. അരനൂറ്റാണ്ടിലേറെയായി അമേഠിയെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഗാന്ധി കുടുംബത്തിന്‍റെ കഴിവില്ലായ്മ തുറന്നുകാട്ടാൻ ഇതിലൂടെ സാധിക്കുമെന്ന് എൻഡിഎ നേതാക്കൾ പ്രതീക്ഷിക്കുന്നു.

   കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ മെഴുകുതിരിയില്‍ നിന്നും തീ പടര്‍ന്ന് ബാലിക മരിച്ചു

   അമേഠിയെപ്പോലും വയനാടിനെയും നശിപ്പിക്കാതിരിക്കാനുള്ള ബോധവത്ക്കര പ്രചാരണമാണ് വനിതകളെ രംഗത്തിറക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും നേതാക്കൾ പറയുന്നു. വയനാടിനെ ആകെ ഇളക്കിമറിച്ചുകൊണ്ടുള്ള പ്രചാരണപരിപാടികളാണ് NDA നേതൃത്വം ലക്ഷ്യമിടുന്നത്. അടുത്ത ആഴ്ചയോടെ അമേഠിയില്‍ നിന്നുള്ള വനിതകൾ വയനാട്ടിലെത്തും.
   First published:
   )}