വോട്ട് ചോദിച്ച് ചോദിച്ച് കണ്ണന്താനം കോടതി കയറി

രാവിലെ പറവൂർ ബാർ അസോസിയേഷൻ പരിസരത്തെത്തിയ സ്ഥാനാർഥി അവിടെ വോട്ടഭ്യർഥിച്ചശേഷം സമീപത്തുള്ള അഡീഷണൽ സബ് കോടതി മുറിയിലേക്ക്‌ കയറുകയായിരുന്നു

news18
Updated: March 29, 2019, 4:40 PM IST
വോട്ട് ചോദിച്ച് ചോദിച്ച് കണ്ണന്താനം കോടതി കയറി
alphons kannanthanam
  • News18
  • Last Updated: March 29, 2019, 4:40 PM IST
  • Share this:
കൊച്ചി: എറണാകുളത്തെ ബിജെപി സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനം മണ്ഡലം മാറി വോട്ട് ചോദിച്ചത് ട്രോളന്മാർ ആഘോഷമാക്കിയതിന് പിന്നാലെ അദ്ദേഹം വോട്ട് ചോദിച്ച് കോടതിയിലെത്തിയതും വിവാദമായി. വോട്ടഭ്യർഥിക്കാൻ പറവൂരിലെത്തിയ കണ്ണന്താനം പറവൂർ അഡീഷണൽ സബ് കോടതി മുറിയിൽ കയറിയതാണ് വിവാദമായത്. വ്യാഴാഴ്ചയായിരുന്നു സംഭവം. രാവിലെ ബാർ അസോസിയേഷൻ പരിസരത്തെത്തിയ സ്ഥാനാർഥി അവിടെ വോട്ടഭ്യർഥിച്ചശേഷം സമീപത്തുള്ള അഡീഷണൽ സബ് കോടതി മുറിയിലേക്ക്‌ കയറുകയായിരുന്നു. ഈസമയം കോടതി ചേരാനുള്ള സമയമായിരുന്നു. കേസിനായി എത്തിയവരും അഭിഭാഷകരും കോടതിമുറിയിലുണ്ടായിരുന്നു. സ്ഥാനാർഥി കോടതിമുറിയിൽ കയറിയതും വോട്ടർമാരെ കണ്ടതും ചട്ടലംഘനമാണെന്നാണ് ആക്ഷേപം.

സാധാരണ ഗതിയിൽ സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോടതിക്കുള്ളിൽ കയറി വോട്ടുചോദിക്കുക പതിവില്ല. കണ്ണന്താനം എത്തിയ സമയത്ത് ജഡ്ജി എത്തിയിരുന്നില്ല. അദ്ദേഹം പുറത്തിറങ്ങിയശേഷമാണ് ജഡ്ജിയെത്തിയത്. കോടതിമുറിയിൽ വോട്ടുതേടുക പതിവില്ലെന്നും കണ്ണന്താനം ചെയ്തത് ചട്ടലംഘനമാണെന്നും അഭിഭാഷകർ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന് ഇതുസംബന്ധിച്ച് പരാതി കൊടുക്കുന്നത് പരിശോധിച്ചുവരികയാണെന്ന് ബാർ അസോസിയേഷൻ നേതാക്കൾ പറഞ്ഞു. സ്ഥാനാർഥിക്കൊപ്പം ബിജെപി നേതാക്കളുമുണ്ടായിരുന്നു. കോടതിയിൽ കയറിയതല്ലാതെ വോട്ടഭ്യർഥിച്ചില്ലെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

First published: March 29, 2019, 11:38 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading