തിരുവനന്തപുരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജില്ലാ നേതൃത്വം വീഴ്ച കാണിച്ചെന്ന ആരോപണവുമായി ബിജെപി സ്ഥാനാർഥി കൃഷ്ണകുമാര്‍. ഒരു കേന്ദ്ര നേതാവ് പോലും മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയില്ലെന്നും അതിന് വേണ്ടി ജില്ലാ നേതൃത്വം മുന്‍കൈ എടുത്തില്ലെന്നും കൃഷ്ണകുമാര്‍ ആരോപിക്കുന്നു. ബിജെപി വോട്ടുകളും പൂര്‍ണമായി തനിക്ക് ലഭിച്ചില്ല. വ്യക്തിപരമായി കിട്ടിയ വോട്ടുകള്‍ക്കൊപ്പം പാര്‍ട്ടി വോട്ടുകളും കിട്ടിയിരുന്നെങ്കില്‍ ഒരു പക്ഷേ സ്ഥിതി മറ്റൊന്നായിരിക്കുമെന്നും കൃഷ്ണകുമാര്‍ പറയുന്നു. താമരക്ക് വോട്ട് ചെയ്യുന്നൊരാള്‍ വോട്ട് ചെയ്യാതിരിക്കുകയോ മറ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യുകയോ ചെയ്‌തെങ്കില്‍ അത് വളരെ വലിയ വിഷയമാണെന്നും കൃഷ്ണകുമാര്‍ ചൂണ്ടികാട്ടി. മാതൃഭൂമി ന്യൂസിന് നൽകിയ പ്രതികരണത്തിലാണ് ബിജെപി ജില്ലാ നേതൃത്വത്തെ കൃഷ്ണകുമാർ രൂക്ഷമായി വിമർശിക്കുന്നത്. Also Read- ബിജെപി തെരഞ്ഞെടുപ്പ് അവലോകനം: പൊട്ടിത്തറിച്ച് ജെ ആർ പത്മകുമാറും എസ് സുരേഷും; തിരുവനന്തപുരത്ത് ഭിന്നത മറനീക്കി പുറത്ത് ''ജയിക്കും എന്ന സർവേ ഫലങ്ങള്‍ പ്രധാന ചാനലുകളില്‍ വരുമ്പോള്‍ കുറച്ച് കൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതായിരുന്നു. ഞാന്‍ ഒരു കലാകാരനാണ്. വ്യക്തിപരമായി നിരവധി വോട്ടുകള്‍ കിട്ടും. പാര്‍ട്ടി വോട്ടുകളും അതുപോലെ വന്നിരുന്നെങ്കില്‍ വിജയം ഉറപ്പായിരുന്നു. 2019 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്നിട്ട് നില്‍ക്കുന്ന വാര്‍ഡുകളില്‍ പോലും ആയിരത്തോളം വോട്ടിന്റെ കുറവുണ്ട്. താമരക്ക് വോട്ട് ചെയ്യുന്നൊരാള്‍ വോട്ട് ചെയ്യാതിരിക്കുകയോ മറ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യുകയോ ചെയ്‌തെങ്കില്‍ അത് വളരെ വലിയ വിഷയമാണ്.''- കൃഷ്ണകുമാർ പറഞ്ഞു.
Also Read- ബിജെപി നേതാക്കൾ ഹെലികോപ്ടറിൽ പറന്നു; പാര്‍ട്ടി വോട്ട് പറന്നുപോയി റോഡ് ഷോയില്‍ എല്ലാം പ്രധാന നേതാവ് ഉണ്ടെങ്കില്‍ ഈ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ കേന്ദ്രവും കാര്യമായി ശ്രമിക്കുന്നുണ്ടെന്ന് ആളുകള്‍ക്ക് തോന്നും. ഹാര്‍ബര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു നിവേദനം കൊടുത്തപ്പോള്‍ തന്നെ വലിയ പിന്തുണ കിട്ടി. പ്രധാനമന്ത്രി വളരെ ഗൗരവത്തോടെ എടുത്തു. ജില്ലാ നേതൃത്വം രണ്ട് മൂന്ന് കേന്ദ്ര നേതാക്കളെ വിട്ടു തന്നിരുന്നെങ്കില്‍ ഇത് വേറെ തലത്തിലോട്ട് മാറുമായിരുന്നു. എന്റെ ചുറ്റുമുള്ള മണ്ഡലത്തിലെല്ലാം നേതാക്കളെത്തി. ഈ മണ്ഡലത്തിലാണ് വിമാനത്താവളം. ഇവിടെ വന്നിട്ടാണ് അങ്ങോട്ട് പോവുന്നത്. ഇവിടേയും പരിപാടികള്‍ ചാര്‍ട്ട് ചെയ്യാമായിരുന്നു. അത് ഒരു വീഴ്ചയായി തോന്നുന്നു. സംഘത്തിന്റേയും പാര്‍ട്ടിയുടേയും താഴെനിന്നും ശരിയായ പ്രവര്‍ത്തനം കിട്ടി. ജില്ലാ നേതൃത്വം കുറച്ച് കൂടി പിന്തുണ നല്‍കേണ്ടിയിരുന്നു. ധാരാളം വികസനങ്ങള്‍ കേന്ദ്രം നടത്തുന്നുണ്ട്. അതിനെ ഉയര്‍ത്തി കാട്ടേണ്ടിയിരുന്നു. ഒരിക്കലും മത്സരിക്കേണ്ടയെന്ന് തോന്നിയിട്ടില്ല. ഇനിയും മത്സരിക്കണം. പാര്‍ട്ടി അനുവദിച്ചാല്‍ ഇനിയും മത്സകരിക്കും. ആദ്യമായി മത്സരിച്ച് ഇത്രയും വോട്ട് കിട്ടിയത് വലിയ കാര്യമാണ്.- കൃഷ്ണകുമാര്‍ പറഞ്ഞു. Also Read- Petrol Diesel Price| രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.