തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി എംപിയുടെ തൊണ്ടയില്‍ മുള്ള് കുടുങ്ങിയെന്ന വാര്‍ത്ത വ്യാജമെന്ന് ബിജെപി. സുരേഷ് ഗോപിയുടെ സഹായി സിനോജിനാണ് ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടത്. അദ്ദേഹത്തെ സുരേഷ് ഗോപി തൃശൂരിലെ ആശുപത്രിയിലെത്തിക്കുക മാത്രമാണ് ചെയ്തതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എ നാഗേഷ് ന്യൂസ്18 മലയാളത്തോട് പറഞ്ഞു.
'പച്ചക്കള്ളമാണത്. സുരേഷ്ഗോപി എസ്എന്ഡിപിയുടേതുള്പ്പെടെ നേരത്തെ നിശ്ചയിച്ച എല്ലാ പരിപാടിയിലും ബുധനാഴ്ച ഉച്ചയ്ക്ക് പങ്കെടുത്തു. നാട്ടികയില്വെച്ച് ഉച്ചഭക്ഷണത്തിനിടെ സുരേഷ്ഗോപിയുടെ സഹായിയായ സിനോജിന് ഭക്ഷണത്തിലൂടെ എന്തോ കുടുങ്ങിയതായി അസ്വസ്ഥത അനുഭവപ്പെട്ടു. ഇതേതുടര്‍ന്ന് തൃശൂരില്‍ അശ്വിനി ആശുപത്രിയില്‍ വൈദ്യസഹായം തേടിയിരുന്നു. എന്നാല്‍ ചില മാധ്യമങ്ങള്‍ സുരേഷ് ഗോപിയാണ് ചികിത്സതേയിടതെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയായിരുന്നു.' നാഗേഷ് പറഞ്ഞു.
Dont Miss: തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയോ; ഡോക്ടര്‍മാര്‍ പറയുന്നത് കേള്‍ക്കൂ
നേരത്തെ ന്യൂസ്18 മലയാളവും സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മുള്ളുകുടുങ്ങിയെന്ന വാര്‍ത്ത നല്‍കിയിരുന്നു. ബിജെപി വൃത്തങ്ങള്‍ നല്കിയ വിവരമനുസരിച്ച് തന്നെയായിരുന്നു വാര്‍ത്ത. ആദ്യം പ്രചരിച്ച കേള്‍വിയെ അടിസ്ഥാനമാക്കിയായിരുന്നു ബിജെപി കേന്ദ്രങ്ങളുടെയും ആദ്യ പ്രതികരണം.
15 ലക്ഷം മോദി അണ്ണാക്കിലേക്ക് തള്ളിതരുമെന്ന് കരുതിയോയെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെ പിന്‍പറ്റിയായിരുന്നു തൊണ്ടയില്‍ മുള്ളുകുടുങ്ങിയെന്ന വ്യാജപ്രചരണം. ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. അണ്ണാക്കിലേക്ക് തള്ളിതരുമോയെന്ന ചോദ്യം ചര്‍ച്ചയാകുമ്പോഴാണ് അണ്ണാക്കില്‍ മുള്ളുകുടുങ്ങിയെന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.